
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 04 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.03.2025 (1200 കുംഭം 20 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അപ്രതീക്ഷിത കാര്യനേട്ടം വരാവുന്ന ദിനമാണ്. മാനസിക സുഖവും സാമ്പത്തിക നേട്ടങ്ങളും വര്‍ധിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും അകാരണ കാല താമസം വരാവുന്നതാണ്. പ്രതീക്ഷിച്ചവരില്‍ നിന്നും അനുകൂല സമീപനങ്ങള്‍ വരാത്തത് മന പ്രയാസം വരുത്താന്‍ ഇടയുണ്ട്.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇന്ന് പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സര്‍ക്കാര്‍ / ഔദ്യോഗിക കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശുഭാപ്തി വിശ്വാസം നല്‍കുന്ന വാര്‍ത്തകളും അനുഭവങ്ങളും ഉണ്ടാകും. തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയും പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരില്‍ നിന്നും വിരസമായ സമീപനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പ്രതിസന്ധികള്‍ വരുമെങ്കിലും പ്രയാസം കൂടാതെ അതിജീവിക്കുവാന്‍ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ജാഗ്രതയോടെ വേണം. സാമ്പത്തിക തടസ്സം , കുടുംബ വൈഷമ്യം മുതലായവ വരാവുന്ന ദിനമാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. അധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ നേട്ടവും സുഖാനുഭവങ്ങളും മറ്റും വരാവുന്ന ദിനമാണ്. മനസ്സിന് ആശ്വാസം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ മനസമ്മര്‍ദത്തിനു സാധ്യത കാണുന്നു. കച്ചവടത്തില്‍ ലാഭം കുറഞ്ഞാലും വിജയാനുഭവങ്ങള്‍ ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച ദേവാലയ ദര്‍ശനവും മറ്റും സാധ്യമാകുന്ന ദിവസമാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, ദൂര യാത്ര മുതലായ അനുഭവങ്ങള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്നതാണ്. ആശയവിനിമയത്തില്‍ അപാകത വരാതെ നോക്കണം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283