
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 മകരമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മാർഗ്ഗ തടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. വ്യാപാരം, വ്യവസായം കരാർ ജോലികൾ തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ പുരോഗതിയും സമ്പൽ സമൃദ്ധിയും ഉണ്ടാകും. പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. ഗൃഹനിർമ്മാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും. വിവാഹം, വിദേശയാത്ര പരിപാടികൾ എന്നിവകളും സാധൂകരിക്കപ്പെടും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു. സത്യാവസ്ഥകൾ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ബന്ധുവിൻ്റെ ആവശ്യം പരിഗണിക്കേണ്ടി വരും. സംയുക്ത സംരംഭങ്ങളിൽ നിന്നും പിൻമാറുന്നതു വഴി മന:സ്സമാധാനമുണ്ടാകും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം. ക്രമേണ ദുരിതങ്ങളെല്ലാം ശമിക്കപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഔദ്യോഗിക തലത്തിൽ ചുമതലകൾ വർദ്ധിക്കും. യാത്രാക്ലേശം നേരിടും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ അതിജീവിക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. മേലുദ്യോഗസ്ഥരുമായുള്ള കലഹം ഒഴിവാക്കാൻ ശ്രദ്ധിക്കണം. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കണം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അവസരങ്ങൾ നന്നായി വിനിയോഗിക്കുവാൻ വിദഗ്ദ്ധ നിർദ്ദേശവും അഹോരാത്രമുള്ള പ്രവർത്തനങ്ങളും സുഹൃത്തുക്കളുടെ സഹായവും വേണ്ടി വരും ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം ബന്ധുജനങ്ങളുമായോ കൂട്ടുകാരുമായോ പിണങ്ങാൻ ഇടയുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. വാക്ദോഷം വരാതെ നോക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വളരെ നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മതി നേടാനും കഴിയും. ഭൂമി വാങ്ങാനും ഗൃഹനിർമ്മാണത്തിനുമുള്ള അവസരങ്ങൾ ഉണ്ടാകും. സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അശ്രാന്ത പരിശ്രമത്താൽ വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാവും. ദിനചര്യാ ക്രമത്തിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. ഈശ്വരാധീനം ഉണ്ടാകും. ലളിതമായ ജീവിതശൈലി അവലംബിക്കുന്നത് വഴി മന:സമാധാനം ലഭിക്കും. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതകൾ ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിട്ടു വീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടി വരും. കേസിൻ്റെ കാലതാമസം അസ്വസ്ഥതകൾ സൃഷ്ടിക്കും ആരോഗ്യ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുക. രാഷ്ട്രീയ പ്രവർത്തകർക്ക് സ്വന്തം അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. വാക്ക് തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തികമായി മികച്ച പുരോഗതി ഉണ്ടാകും കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ലഭിക്കും. ദാമ്പത്യ സൗഖ്യം അനുഭവിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. സുപ്രധാനമായ ചില കാര്യങ്ങളിൽ സുവക്തമായ തീരുമാനം ഉണ്ടാകും. ജീവിതത്തിൽ ഒരു വഴിത്തിരിവിന് സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുക്കുന്ന ചുമതല യഥാസമയം പൂത്തിയാക്കുന്നതിൽ വിജയമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം . പൊതു പ്രവർത്തകർക്ക് പല തരത്തിൽ എതിർപ്പുകൾ ഉണ്ടായേക്കും. ചിലരുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥന, ധ്യാനം ഇവയ്ക്ക് സമയം കണ്ടെത്തണം. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, ചുമതലകൾ അന്യരെ ഏൽപ്പിക്കുക തുടങ്ങിയവ പാടില്ല. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാമോഹങ്ങൾ ഒഴിവാക്കണം. കഴിവിൻ്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം വളരെ കുറയും. കിട്ടുന്ന ചില അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുകയില്ല. ചിലവിനങ്ങളിൽ നിയന്ത്രണം വേണം. ഗുരുകാരണവന്മാർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ പിൻതുടർന്നാൽ സ്ഥിതിഗതികൾ ഏറെക്കുറെ അനുകൂലമാകും. നല്ല ജീവിതം നയിക്കാൻ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അശ്രദ്ധ കാരണം ധനനഷ്ടത്തിന് സാധ്യതയുണ്ട്. വിഭാവനം ചെയ്ത പദ്ധതികൾ പൂർത്തീകരിക്കാൻ അഹോരാത്രം പ്രവർത്തിക്കും. സാഹസ പ്രവർത്തികളിൽ നിന്നും പിൻമാറണം. രഹസ്യ ബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം. പിന്നീട് അതുമൂലം വളരെയധികം ദുഃഖിക്കും. സ്വന്തം ആരോഗ്യ കാര്യത്തിലും മക്കളുടെ ആരോഗ്യ കാര്യത്തിലും നല്ല ശ്രദ്ധ വേണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പദ്ധതി സമർപ്പണത്തിൽ വിജയിക്കും. പ്രവർത്തന രംഗത്ത് കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തും. പ്രതിസന്ധികൾ തരണം ചെയ്യാൻ യുക്തമായ നിർദ്ദേശങ്ങൾ നൽകാൻ കഴിയും. പുത്രപൗത്രാദി സംരംക്ഷണത്തിൽ ആശ്വാസമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും.
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന സി പി | +91 9961442256, prabhaseenacp@gmail.com