ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 16 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.01.2025 (1200 മകരം 3 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം നിറവേറ്റുവാന്‍ പ്രയാസമാകും. പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് ഭംഗം വരാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന ലാഭം, വ്യാപാര അഭിവൃദ്ധി മുതലായവ പ്രതീക്ഷിക്കാം. രാവിലെ 11 മണി കഴിഞ്ഞാല്‍ കാര്യ വിഘ്നം, അമിത വ്യയം, അകാരണ തടസം എന്നിവ കരുതണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അതിപ്രഭാതത്തില്‍ പ്രവര്‍ത്തന മാന്ദ്യം, അനിഷ്ട സാഹചര്യങ്ങള്‍ എന്നിവ വരാവുന്നതാണ്. രാവിലെ 11 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാതത്തില്‍ ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. എന്നാല്‍ പകൽ 11 മണി മുതല്‍ കാര്യ തടസം, അസന്തുഷ്ടി, ശത്രു ശല്യം മുതലായവയ്ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സമ്മര്‍ദം, മന ക്ലേശം, അധ്വാന ഭാരം എന്നിവ വരാവുന്ന ദിനം. പകൽ 11 മണി മുതല്‍ തൊഴില്‍ നേട്ടം, കുടുംബ സുഖം, മന സന്തോഷം എന്നിവ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം. രാവിലെ 11 മണി കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
യാത്രകള്‍ സഫലങ്ങളാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും. ഉല്ലാസം, മന സന്തോഷം എന്നിവയും പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദിവസാരംഭത്തില്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും രാവിലെ 11 മണികഴിഞ്ഞാല്‍ ധന നേട്ടം, തൊഴില്‍ വിജയം, ഇഷ്ട ഭക്ഷണ സമൃദ്ധി മുതലായവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹായങ്ങള്‍ക്ക് തടസം നേരിടാന്‍ ഇടയുണ്ട്. പൂര്‍ണ്ണ മനസ്സോടെ ചെയുന്ന കാര്യങ്ങള്‍ക്ക് അന്തിമ കാര്യ വിജയം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധു സഹായം, സാമ്പത്തിക നേട്ടം, മത്സര വിജയം മുതലായവ പ്രതീക്ഷിക്കാം. പകൽ 11 മണി മുതല്‍ ആനുകൂല്യങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാവുന്ന ദിവസം. ഇഷ്ട ജനങ്ങളുമായി ഒത്തുചേര്‍ന്ന് സമയം ചിലവഴിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യ ക്ലേശം. പകൽ 11 മണി മുതല്‍ കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 മകരമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ജനുവരി 16 മുതൽ 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം