ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ജനുവരി 16 മുതൽ 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം

ദ്വൈവാരഫലങ്ങൾ – 2025 ജനുവരി 16 മുതൽ 31 വരെ
(1200 മകരം 3 മുതൽ 18 വരെ)

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ധനാഗമങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തിനുള്ള ആദായം വർദ്ധിക്കും. വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വന്നുചേരും. കമ്പനികൾ മാറി ജോലിക്ക് ശ്രമിക്കാം. മക്കളെക്കൊണ്ട് അസ്വസ്ഥതകൾ ഉണ്ടാകും. പൊതുവെ എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. പനി, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. വിശേഷപ്പെട്ട അലങ്കാരവസ്തുക്കൾ സ്വന്തമാക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാനും യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ ലഭിക്കും. ചില അപവാദങ്ങൾ കേൾക്കേണ്ടതായി വരും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ധനസംബന്ധിയായ ചില പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും അവ തരണം ചെയ്യാനാകും. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ ഉണ്ടാകും. വായുക്ഷോഭം പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. എപ്പോഴും കലഹങ്ങൾ പ്രതീക്ഷിക്കണം. പ്രായോഗിക ബുദ്ധിവേണ്ടവണ്ണം ആകുകയില്ല. മനഃസ്ഥൈര്യം ലഭിക്കും. മക്കളുടെ ക്ലേശങ്ങൾക്ക് കുറവുവരും. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. പലവിധ ആപത്തുകൾക്കിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവ നേരിടാനാകും. കൊടുക്കൽവാങ്ങലുകളിൽ വിജയിക്കുമെങ്കിലും വലിയലാഭം കിട്ടുകയില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. ചോരഭയം, അഗ്നിഭയം ഇവയുണ്ടാകും. മനോവിചാരംകൂടി ശരീരക്ലേശങ്ങൾക്കിടയുണ്ട്. കലഹങ്ങൾക്കിടയുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വഴിയാത്രയ്ക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ധർമ്മാചാരങ്ങൾ, ഉപാസനകൾ ഇവയ്ക്ക് ഭംഗം വരും. ഭൂമികൈമാറ്റങ്ങൾ നടക്കാനിടയുണ്ട്. പുതിയ സംരംഭങ്ങൾ വിജയിക്കും. ദൂരയാത്രകൾ കഴിയുന്നതും ഒഴിവാക്കണം. വീടിന്റെ കേടുപാടുകൾ തീർക്കാനാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തികബുദ്ധിമുട്ടുകൾ കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സഹായികളുമായി കലഹിക്കേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങളിൽ സാദ്ധ്യമാകും. സ്ഥാനക്കയറ്റം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ശരീരക്ഷീണം കൂടുതലാകും. ദൈന്യഭാഗം കൂടുതലാകും. വയറിന്റെ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. ത്വക് ബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ വരും. തൊഴിൽരംഗം മെച്ചമല്ല. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനനഷ്ടങ്ങൾ ഉണ്ടാകും. മനസ്വസ്ഥതയുണ്ടാകും. ദാമ്പത്യപ്രശ്‌നങ്ങൾ പരിഹരിക്കാനാകും. പലവിധ രോഗാരിഷ്ടതകളുണ്ടാകും. അവിചാരിതമായ ധനാഗമവും ഉണ്ടാകും. ചെലവുകൾ കൂടുതലാകും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. മക്കളുമായുള്ള കലഹങ്ങൾ കൂടുതലാകാതെ ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. ഭൂമികൈമാറ്റങ്ങൾ മുടങ്ങിപ്പോകും. വാക്കുതർക്കങ്ങൾ ഒഴിവാക്കണം. ജന്തുക്കളുടെ ഉപദ്രവങ്ങൾക്കിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധനബന്ധിയായി കലഹങ്ങൾ ഉണ്ടാകാനും, ധനനഷ്ടത്തിനും സാദ്ധ്യതകളുണ്ട്. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. മനഃക്ലേശം ഉണ്ടാകും. ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമം തുടങ്ങാം. അവിചാരിതമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കളുമായുള്ള കലഹം മാറി യോജിപ്പിലെത്തും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പല പ്രകാരേണ ധനാഗമങ്ങളുണ്ടാകും. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് താമസം വരാം. സഹോദരങ്ങൾക്കരിഷ്ടതയുണ്ടാകും. ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥവരെയുണ്ടാകാനിടയുണ്ട്. കൂടുതൽ യാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ ഒഴിവാക്കണം. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധനലാഭൈ്യശ്വര്യങ്ങൾ ഉണ്ടാകും. അലങ്കാരവസ്തുക്കൾ വാങ്ങാനാകും. വീട്ടിൽ അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. തൊഴിൽരംഗം അത്ര മെച്ചമല്ല. മന:സ്വസ്ഥത കുറയും. മനോദുഃഖം കൂടുതലാകും. എപ്പോഴും കലഹവാസനയായിരിക്കും. ബന്ധുജനസഹകരണം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. വാക്‌സാമർത്ഥ്യവും പ്രായോഗിക ബുദ്ധിയും കൊണ്ട് കാര്യങ്ങൾ നേടാനാകും. ദാമ്പത്യസുഖം ഉണ്ടാകും. പൊതുവെ ആരോഗ്യം തൃപ്തികരമായിക്കും. മംഗളകർമ്മങ്ങൾക്ക് സാദ്ധ്യതയുണ്ട്. പൂർവ്വകാല സുഹൃത്തുക്കളെ കാണാൻ സാധിക്കും. ദൂരയാത്രകൾ വേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മറ്റുള്ളവരുടെ വഞ്ചനയിൽപ്പെടാതെ ശ്രദ്ധിക്കണം. ധനനഷ്ടങ്ങൾക്കിടയുണ്ട്. വ്രണങ്ങൾ, ഒടിവ്, ചതവ് ഇവ പറ്റാനിടയുണ്ട്. രക്തസ്രാവം പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. സംസാരത്തിൽ മിതത്വം പാലിക്കണം. വാക്‌ദോഷം മൂലം കലഹങ്ങൾക്കിടയുണ്ട്. പോക്കറ്റടി തുടങ്ങിയവ മൂലം ധനനഷ്ടങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം ഗുണമല്ല. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ പരാജയം വരും. ജന്തുക്കളുടെ ഉപദ്രവം മൂലം വിഷാംശം ഏൽക്കാനിടയുണ്ട്. ഉന്നതസ്ഥാനങ്ങളിൽ നിന്ന് പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കും. വീട്ടിൽ സ്വസ്ഥത കുറയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങൾക്കുള്ള തടസ്സങ്ങൾ മാറും. തൊഴിൽരംഗം മെച്ചപ്പെടും. ശരീരത്തിന് ബലക്കുറവ് അനുഭവപ്പെടും. ദേഹകാന്തിക്ക് കുറവുവരും. ധനാഗമങ്ങൾ ഉണ്ടാകും. അലങ്കാരവസ്തുക്കൾ ലഭിക്കും. നാൽക്കാലികളെക്കൊണ്ട് മെച്ചം ലഭിക്കും. മക്കൾക്ക് നല്ലരീതിയിൽ വളർച്ചയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. ശ്വാസംമുട്ട്, ത്വക്ക്‌രോഗം ഇവയുണ്ടാകും. ശത്രുവർദ്ധനയുണ്ടാകുമെങ്കിലും കാര്യമായ ഉപദ്രവങ്ങൾ ചെയ്യാനാകില്ല. ഭാര്യാഭർത്തൃകലഹങ്ങൾ ഉണ്ടാകും. യാതൊരു ലക്ഷ്യവും ഉദ്ദേശവുമില്ലാതെ നടക്കുന്ന രീതിയുണ്ടാകും. വിവാഹാലോചനകൾക്ക് മുടക്കം വരും. സഹായികളുടെ ആത്മാർത്ഥതയിൽ ശ്രദ്ധവേണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കുറയും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കുറവുവരും. ശത്രുക്കൾ അകലും. കലഹഭയം എപ്പോഴും ഉണ്ടാകും. വായുക്ഷോഭം, അർശ്ശോരോഗം ഇവയുണ്ടാകും. നല്ല വാക്കുകൾ കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. ഭാര്യാഭർത്തൃസുഖം, സന്താനസൗഖ്യം, മനസ്സന്തോഷം, ബന്ധുജനസഹായം ഇവയുണ്ടാകും. ബന്ധുജനങ്ങൾക്ക് ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. ശയനസുഖം ലഭിക്കും. വിശേഷവസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കും. തൊഴിൽരംഗം മെച്ചമല്ല. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനനഷ്ടങ്ങൾക്കിടയുണ്ട്. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. വീടുപണിയിലും മറ്റും നഷ്ടങ്ങൾ വന്നുകൂടും. മനഃസ്വസ്ഥത കുറയും. ബന്ധുജനങ്ങൾക്കാപത്തുകളുണ്ടാകും. അവിചാരിതമായ ചില ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. ചഞ്ചലമനസ്സായിരിക്കും. രോഗാരിഷ്ടതകൾ ഉണ്ടാകും. മക്കളെക്കൊണ്ട് ആധി കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല കാലമാണ്. കമ്പനികൾ മാറി ജോലി ചെയ്യാനവസരങ്ങൾ ഉണ്ടാകും. യാത്രകൾ ഒഴിവാക്കണം. സാഹസകർമ്മങ്ങളിലേർപ്പെടരുത്.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 16 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 17 വെള്ളി) എങ്ങനെ എന്നറിയാം