ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 17 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 17.01.2025 (1200 മകരം 4 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തിക ക്ലേശം, അമിത പന ചെലവ് എന്നിവ വരാവുന്ന ദിവസമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ മറ്റൊരു ദിവസമാക്കുന്നത് നന്ന്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതു രംഗത്ത് നിന്നും ഉള്‍വലിയാനുള്ള പ്രവണത ഉണ്ടാകാന്‍ ഇടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന ജാഗ്രതയോടെ നിറവേറ്റുക.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത ചിന്ത മൂലം ആത്മവിശ്വാസക്കുറവ് വരാന്‍ ഇടയുണ്ട്. ഈശ്വര വിശ്വാസത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ പരാജയപ്പെടില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ സുഖം, മനസന്തോഷം, ഇഷ്ട ബന്ധുസമാഗമം മുതലായവ വരാന്‍ സാധ്യത ഉള്ള ദിനമാണ്. കാത്തിരുന്ന വിഷയങ്ങളില്‍ ശുഭ വാര്‍ത്ത കേള്‍ക്കാന്‍ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആരോഗ്യകാര്യങ്ങളില്‍ വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ നിറവേറ്റുവാന്‍ ദിവസം അനുയോജ്യമല്ല.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും ധനപരമായ ഉയര്‍ച്ചയ്ക്കും സാധ്യതയുള്ള ദിനം. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവര്‍ അനുകൂലരാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ ദിശാബോധവും ആത്മ വിശ്വാസവും ലഭിക്കുന്ന അനുഭവങ്ങൾ വരാവുന്ന ദിനമാണ്. ഏർപ്പെടുന്ന കാര്യങ്ങൾ പലതും വിജയകരമായി പര്യവസാനിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിക്കുന്ന വിധത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടും. പ്രതീക്ഷിക്കുന്ന വ്യക്തികളിൽ നിന്നും സഹായങ്ങൾ ലഭ്യമാകണമെന്നില്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന മാന്ദ്യം, കാര്യ വൈഷമ്യം, അമിത ധന വ്യയം എന്നിവ വരാവുന്ന ദിവസം. ആരോഗ്യ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ശുഭകരമായ വാർത്തകൾ കേൾക്കാൻ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഖാനുഭവങ്ങൾ, കുടുംബ സുഖം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283