ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 18 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.01.2025 (1200 മകരം 5 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ മുതലായവരില്‍ നിന്നും അത്ര അനുകൂലമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. ആരോഗ്യ ക്ലേശത്തിനും സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടേണ്ടി വന്നേക്കാം. അമിത യാത്ര മൂലം ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യത.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവില്‍ അലസതയും ഉത്സാഹക്കുറവും വരാവുന്ന ദിനമാണ്. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് മനസമ്മര്‍ദം വര്‍ദ്ധിപ്പിക്കരുത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന നേട്ടം, സമ്മാന ലാഭം മുതലായവ പ്രതീക്ഷിക്കാം. സ്ത്രീകള്‍ നിമിത്തം അനുകൂലമായ അനുഭവങ്ങളും ഭാഗ്യവും സിദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കര്‍മങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതിനാല്‍ ധന ഇടപാടുകള്‍ ജാഗ്രതയോടെ വേണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍വ കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം സാധിക്കുവാന്‍ കഴിയും. വിശ്രമസുഖം, മന സമാധാനം എന്നിവയും പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കാവുന്ന ദിനമാണ്. ദാമ്പത്യ സൌഖ്യം, കുടുംബ അഭിവൃദ്ധി മുതലായവയ്ക്കും സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ ധന ചിലവുകള്‍ മൂലം സാമ്പത്തിക വൈഷമ്യം ഉണ്ടായെന്നു വരാം. പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് അവസാന ഘട്ടത്തില്‍ തടസം നേരിടാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിചാരിച്ച കാര്യങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. കുടുംബ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഊര്‍ജവും ശുഭകരമായ അനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മാനസിക ഉല്ലാസം ലഭിക്കുന്ന സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല സാഹചര്യങ്ങളും സന്തോഷജനകമായ അനുഭവങ്ങളും നിറഞ്ഞ ദിനമായിരിക്കും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 17 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 19 ഞായര്‍) എങ്ങനെ എന്നറിയാം