ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 19 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.01.2025 (1200 മകരം 6 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ക്രിയാത്മകമായ നടപടികള്‍ കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ നേടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യുക്തിപൂര്‍വ്വമായ നീക്കത്തിലൂടെ വിപരീത സാഹചര്യങ്ങളെ തരണംചെയ്യും. പുതിയ വ്യാപാര കാര്യങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതീക്ഷിച്ച സഹായങ്ങളും വാഗ്ദാനങ്ങളും അനുഭവത്തിൽ വരാൻ പ്രയാസമാണ്. സുപ്രധാന കാര്യങ്ങൾക്ക് രണ്ടാമത് ഒരു മാർഗം കൂടി കണ്ടു വെക്കുന്നത് നന്നായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണകരമായ അനുഭവങ്ങൾ ദൃശ്യമാകും. തടസങ്ങൾക്ക് പരിഹാരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കർമ്മ രംഗത്ത് പ്രതിസന്ധികൾക്ക് സാധ്യത. ആശയവിനിമയത്തിൽ അപാകത വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ ചിന്തകൾ പ്രവർത്തന ശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. അനവസരത്തിലുള്ള പ്രതികരണങ്ങൾ ഭാവിയിൽ വിഷമതകൾ ഉണ്ടാക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനോ സുഖം, സുഹൃത് സമാഗമം, കുടുംബൈശ്വര്യം മുതലായവ വരാവുന്ന ദിനമാണ്. കാര്യങ്ങൾ എല്ലാം പൊതുവിൽ അനുകൂലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും. കര്‍മ്മ രംഗത്ത് ധന നേട്ടവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോടെയുള്ള നീക്കങ്ങള്‍ ഗുണകരമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതികൂല അനുഭവങ്ങള്‍, തൊഴില്‍ വൈഷമ്യം, യാത്രാ ക്ലേശം മുതലായവ വരാവുന്നതാണ്. അപ്രതീക്ഷിത പണച്ചിലവ് വന്നു പെടാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാര ലാഭം വര്‍ദ്ധിക്കുവാനും തൊഴില്‍ നേട്ടം ഉണ്ടാകുവാനും സാധ്യത ഉള്ള ദിവസമാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകരിക്കപ്പെടുന്നതില്‍ ചാരിതാര്‍ഥ്യം തോന്നും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 18 ശനി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 20 തിങ്കൾ) എങ്ങനെ എന്നറിയാം