
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 മീനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യം. ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ഭൂമി വില്പനയ്ക്ക് തടസ്സമുണ്ടാകും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും. വിദ്യാർത്ഥികൾ അലസത വെടിയണം. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാർഗ്ഗതടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യം ഉണ്ടാകും. ആത്മവിശ്വാസം കാര്യനിർവ്വഹണ ശക്തി ഉത്സാഹം ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇടവരും. എതിർപ്പുകളെ നയത്തോടെ നേരിടാനായി ശ്രമിക്കും. വിശദമായ ചർച്ചയിലൂടെ വസ്തു തർക്കം പരിഹരിക്കപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ ഗൃഹം മോടി പിടിപ്പിക്കും. പ്രതിസന്ധികൾ നിഷ്പ്രയാസം അതിജീവിക്കും. സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം ഉണ്ടാകും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. സർവ്വവൈശ്വര്യങ്ങൾക്കും വഴിയൊരുങ്ങും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണം. മേലധികാരികളുടെ ദു:സ്സശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതായി വരും. വാക്ദോഷം വരാതെ നോക്കണം. അപ്രതീക്ഷിതമായ ചെലവുകളാൽ പണം കടം വാങ്ങേണ്ടി വരും. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുക ആണ് നല്ലത്. ദിനചര്യകളിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യത്തിൽ നന്നായി ശ്രദ്ധ വേണം. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മനഃസ്ഥിതിയും ഉണ്ടാകും. പല കാര്യത്തിലും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. അഹംഭാവം ഉപേക്ഷിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദുർവ്യയം ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഗുരുജനാഭിപ്രായങ്ങളെ വക വയ്ക്കാതെ സ്വയം ചെന്നിറങ്ങുന്ന കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം. അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ് . ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പണമിടപാട് രംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. തീർത്ഥയാത്രയ്ക്ക് അവസരം സംജാതമാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ധാർമ്മിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമ്മങ്ങൾ എല്ലാം ശുഭസമാപ്തി കൈവരിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രത്യേക കാരണങ്ങളില്ലാതെ മാനസിക പിരിമുറുക്കും വർദ്ധിക്കും. മാനസിക പിരിമുറുക്കം കുറക്കാൻ കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്വം വർദ്ധിക്കും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ നേരിടും. ഉദരസംബദ്ധമായ അസുഖങ്ങൾ ശ്രദ്ധിക്കണം പകർച്ചവ്യാധികൾ പിടിപ്പെടാതെ നോക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ തടസ്സങ്ങൾ, തെറ്റിദ്ധാരണകൾ നേത്രരോഗം മുതലായവയ്ക്ക് സാധ്യത. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. പൊതു പ്രവർത്തകർ അനാവശ്യ ആരോപണങ്ങൾ മൂലം വിഷമിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക. പണമിടപാടിൽ ജാഗ്രത വേണം. ആഡംബരം കുറക്കണം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം വന്നു ചേരും. സങ്കീർണ്ണമായ പ്രശ്നങ്ങൾ ലളിതമായി പരിഹരിക്കും. സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു. ഗൃഹനിർമ്മാണം നടക്കും. പൈതൃക സ്വത്തുകൾ സ്വന്തമാക്കാൻ ഇടവരും. ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യണം. പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം വർദ്ധിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ചിലവിനത്തിൽ നിയന്ത്രണം വേണം. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ആരെയും അമിതമായി വിശ്വസിക്കരുത്. സന്താനങ്ങളുടെ കാര്യത്തിലും ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന സി പി
Phone: +91 9961442256, prabhaseenacp@gmail.com