
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 16 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 16.03.2025 (1200 മീനം 2 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ അനുകൂല അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ ആശയങ്ങൾ പ്രവർത്തികമാക്കുവാൻ കഴിയും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഭാവി ചിന്തകളാൽ മനസ്സ് വിഹ്വലമാകാൻ ഇടയുണ്ട്. തടസ്സപ്പെട്ട കാര്യങ്ങളെ കുറിച്ച് ഓർത്ത് ആകാംക്ഷ തോന്നും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ തടസ്സം, ഇച്ഛാഭംഗം, മന സമ്മർദം മുതലായവയ്ക്ക് സാധ്യത. തൊഴിൽ കാര്യങ്ങളിൽ മനസമ്മർദം വർധിക്കും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സുഖാനുഭവങ്ങൾ, കുടുംബ സുഖം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന തടസ്സം, കാര്യ വൈഷമ്യം മുതലായവയ്ക്ക് സാധ്യത. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഓർത്ത് മനസ്സ് വൃഥാ ആകുലപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല അനുഭവങ്ങൾ, മന സന്തോഷം, ഉല്ലാസ സാഹചര്യങ്ങൾ മുതലായവയ്ക്ക് സാധ്യത. മനസ്സിൽ ഉന്മേഷ ജനകമായ ചിന്തകൾ നിറയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആരോഗ്യ കാര്യങ്ങളിൽ കരുതൽ പുലർത്തണം. ദിനചര്യകളിലെ മാറ്റം മൂലം ആരോഗ്യ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം,കുടുംബ സുഖം, ധന നേട്ടം എന്നിവയ്ക്ക് സാധ്യത. പൊതുവിൽ അംഗീകാരവും ആനുകൂല്യങ്ങളും വർധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കുന്ന ദിനമാണ്. സാമ്പത്തിക ലാഭം, അംഗീകാരം മുതലായവയ്ക്കും സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്മേഷവും ആത്മവിശ്വാസവും വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. സുഹൃത് സഹായം, ധനലാഭം മുതലായവയ്ക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം വരാവുന്ന ദിനമാണ്. ഭാഗ്യപരീക്ഷണം, ഊഹ കച്ചവടം മുതലായവ ഗുണം ചെയ്യില്ല. ബോധ്യമുള്ള കാര്യങ്ങളിൽ മാത്രം ഇടപെടുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹസാധ്യവും അവസര നേട്ടങ്ങളും വരാവുന്ന ദിനമാണ്. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കും. അധ്വാനഭാരം കുറയും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283