ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 15 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.03.2025 (1200 മീനം 1 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബ സുഖം, സത് വാര്‍ത്താ ശ്രവണം, സാമ്പത്തിക ലാഭം എന്നിവ വരാവുന്ന ദിവസം. അധ്വാന ഭാരം കുറയും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരുടെ പെരുമാറ്റം മൂലം മാനസിക അലോസരം ഉണ്ടായെന്നു വരാം. കഴിവുകള്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന ഭാരം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. വ്യാപാരത്തില്‍ ലാഭ ശതമാനം കുറഞ്ഞെന്നു വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടി വരാന്‍ ഇടയുള്ള ദിവസം. പല കാര്യങ്ങളിലും ഭാഗ്യം അനുഭവത്തില്‍ വരും.

ഒരിക്കൽ ഹിന്ദുക്കൾ ഭരിച്ച, ഇന്ത്യയാകാൻ ആഗ്രഹിച്ച ബലൂചിസ്ഥാനോട് ജിന്ന ചെയ്തത്… ഇന്നും തീരാത്ത പ്രതിഷേധത്തിൻ്റെ അറിയപ്പെടാത്ത ചരിത്രം | Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക തോന്നും. ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിച്ചെന്നു വരില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധന തടസം വരാവുന്ന ദിവസമാകയാല്‍ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക. സായാഹ്ന ശേഷം വൈഷമ്യങ്ങള്‍ അല്പം കുറയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രശ്ന പരിഹാരത്തിന് സഹായകരമായ സാഹചര്യങ്ങള്‍ വന്നു ചേരും. പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലിലും കുടുംബത്തിലും അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാന ഭാരവും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുന്ന ദിനമാണ്. ആഗ്രഹ സാധ്യത്തിനായി അമിത പരിശ്രമം വേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, സന്തോഷം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയാനുഭവങ്ങള്‍ ഉണ്ടാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ഒരിക്കൽ ഹിന്ദുക്കൾ ഭരിച്ച, ഇന്ത്യയാകാൻ ആഗ്രഹിച്ച ബലൂചിസ്ഥാനോട് ജിന്ന ചെയ്തത്… ഇന്നും തീരാത്ത പ്രതിഷേധത്തിൻ്റെ അറിയപ്പെടാത്ത ചരിത്രം | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 14 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 16 ഞായര്‍) എങ്ങനെ എന്നറിയാം