സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 7 മുതല്‍ 14 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭൂസ്വത്ത് വാങ്ങും. വിദ്യാവിനോദങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഭാര്യയുടെ വക സ്വത്ത് അധീനതയില്‍ വന്നുചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൈവചിന്തയ്ക്കും മറ്റും കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാനല്‍പം സമയം പിടിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്. കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്ല കാലമാണ്. പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യനിഷ്ഠ പാലിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരുമാനം വര്‍ധിക്കുന്നതോടൊപ്പം കീര്‍ത്തിയും ഉണ്ടാകുന്നതാണ്. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുജനങ്ങളുമായുള്ള ബന്ധം തൃപ്തികരമായിരിക്കും. വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമായി പണം ചെലവഴിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ദൈവിക ചടങ്ങുകളില്‍ പങ്കെടുക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും. സിവില്‍ കേസുകളില്‍ അനുകൂലമായ വിധിയുണ്ടാകും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും. പല പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പോലീസ്, പട്ടാളം എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. ചെറുയാത്രകള്‍, ഉല്ലാസയാത്രകള്‍ എന്നിവ നടത്തും. വിദ്യാഭ്യാസത്തില്‍ തോല്‍വി ഉണ്ടാകാനിടയുണ്ട്. ഇന്‍ഷുറന്‍സ്, പ്രോമിസറി നോട്ട് എന്നിവയില്‍നിന്ന് പണം ഈടായി കിട്ടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീടുപണിക്ക് ചില്ലറ തടസങ്ങള്‍ വന്നുപെട്ടേക്കും. ഉദ്യോഗത്തില്‍ ഡിപ്രമോഷന്‍ ആകാനിടയുണ്ട്. സര്‍വീസില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും. സമൂഹത്തിലുള്ളവരുമായി വാക്തര്‍ക്കവും അടിപിടിയും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, സുമതി വളവ്‌ മുതൽ നാഷണൽ ലൈബ്രറി വരെ, നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിലെ 10 പ്രേത ഇടങ്ങൾ | Ningalkkariyamo?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായും സാമൂഹികമായും പല നേട്ടങ്ങളുമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും. വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന് വരും. കമ്പ്യൂട്ടര്‍, ഹാര്‍ഡ് വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാ പ്രശ്‌നങ്ങള്‍ക്കും നയതന്ത്രപൂര്‍വം പരിഹാരം കണ്ടെത്താന്‍ കഴിയും. സന്താനങ്ങളെക്കൊണ്ട് മനസ്സിന് വിഷമം വരുന്ന സംഗതികള്‍ നടന്നേക്കാം. വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടക്കാനിടയുണ്ട്. പൊതുവേ അന്തസ്സുയരുന്നതാണ്. യന്ത്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ കൂടുതല്‍ നേട്ടമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍, സ്ഥലംമാറ്റം എന്നിവയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും. ഏറ്റെടുത്ത ജോലി വിജയകരമായി നടത്തും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
പി കെ സദാശിവൻ പിള്ള – 8086413835

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ

Previous post ആഗ്രഹങ്ങളെല്ലാം പൂവണിയാൻ ഷിപ്ര പ്രസാദിയായ ഏകദന്ത ഗണേശനെ ഉപാസിച്ചാൽ മതി
Next post മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു