സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 1 മുതൽ 7 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും. സാമ്പത്തിക പ്രയാസം അനുഭവപ്പെടും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വാഹനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഒരു തീരുമാനമെടുത്ത് വീണ്ടുമത് മാറ്റേണ്ടി വന്നേക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യവിഷയം ശ്രദ്ധിക്കണം. കര്‍മസ്ഥാനത്ത് പുതിയ മാറ്റങ്ങളുണ്ടാകും. പുതിയ കാര്യങ്ങള്‍ക്കായി ശ്രമിക്കുമെങ്കിലും അത് സാധിക്കില്ല. പൊതുവേ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അവനവന്റെ കുടുംബത്തിന്റെ ഉന്നതിക്കുവേണ്ടി ശ്രമിക്കുന്നതാണ്. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈവശം വന്നുചേരും. സര്‍ക്കാര്‍ ജോലി ലഭിക്കും. ശിരോരോഗം സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ കലഹങ്ങളുണ്ടാകും. മാന്യത നടിച്ചുവന്ന് ഗൃഹത്തില്‍ മോഷണശ്രമം നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മാതൃസ്വത്ത് ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൈവാനുകൂല്യം നിമിത്തം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയുന്നതാണ്. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. കുടുംബകാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായെന്നു വരും. ശാസ്ത്രീയ വിഷയങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും. കുടുംബജീവിതം ആനന്ദപ്രദമാകും. വാക്കുകള്‍ മാനിക്കപ്പെടും. നല്ല വരുമാനമുണ്ടാകുമെങ്കിലും ചെലവും വര്‍ധിക്കും. മകന്റെ ജോലിക്കുവേണ്ടി പ്രയത്‌നിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാസാദ്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാനിടയുണ്ട്. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും. മറ്റുള്ളവരുടെ പ്രശംസയ്‌ക്ക് പാത്രീഭവിക്കും. നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. പുതിയ ആശയങ്ങള്‍ രൂപംകൊള്ളും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടമുണ്ടാകുന്നതാണ്. അതിഥി സല്‍ക്കാരത്തിന് പണവും സമയവും ചെലവഴിക്കും. വ്യാപാരാദികളില്‍ പുരോഗതിയുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വാഹനങ്ങള്‍, ഭൂമി എന്നിവ കൈവശം വന്നുചേരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായമുണ്ടാകും. പലവിധ സുഖഭോഗങ്ങളനുഭവിക്കും. ഏജന്‍സികള്‍, പരസ്യങ്ങള്‍ തുടങ്ങിയവ മുഖേന വരുമാനമുണ്ടാകും. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്തുള്ള ജോലിക്ക് പ്രയാസമനുഭവപ്പെടും. വാഹനാപകടത്തില്‍ പരിക്കേല്‍ക്കാനും, ആശുപത്രി വാസത്തിനും സാധ്യതയുണ്ട്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും. പ്രായം കവിഞ്ഞവര്‍ക്കും, വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും. ശാരീരികസുഖം കുറയും.

YOU MAY ALSO LIKE THIS VIDEO, പക അത് വീട്ടാനുള്ളതാണ്‌, ശപഥം നിറവേറ്റി കരുത്തനായി ചന്ദ്രബാബു നായിഡു; ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗ്ളാവ്‌ ലക്ഷ്യമാക്കി ബുൾഡോസറുകൾ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാം തന്നെ വിജയത്തില്‍ എത്തിക്കുന്നതാണ്. കുടുംബത്തില്‍ മൊത്തത്തില്‍ അസുഖം കാരണം മനസ്സ് വ്യാകുലപ്പെടും. ഭൂമിയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. കര്‍മരംഗം ഗുണകരമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്. ഭൂമി വില്‍പ്പനയിലും ഓഹരിയിലും വന്‍ നഷ്ടം വരാനിടയുണ്ട്. മുന്‍പ് ചെയ്തു വച്ച കാര്യങ്ങളില്‍ നിന്ന് ആദായം ലഭിക്കും. ക്ഷേത്രഭാരവാഹികള്‍ക്ക് ദൈവകോപം വരാനിടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബിസിനസില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. കൈവശമുള്ള സ്വത്തുക്കളും വീടും നഷ്ടപ്പെടാനിടയുണ്ട്. മറ്റുള്ളവരുടെ വഞ്ചനയില്‍ അകപ്പെടും. രക്ഷിതാക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാകും. വായ്പകള്‍ എളുപ്പത്തില്‍ കൈവശം വന്നുചേരും. സഹപ്രവര്‍ത്തകരുമായി രമ്യതയില്‍ വര്‍ത്തിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ജൂലായ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 01 തിങ്കൾ) എങ്ങനെ എന്നറിയാം