സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ജൂലായ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ജൂലായ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേലധികാരികളുടെയു സഹപ്രവർത്തകരുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാനാകും സർക്കാരിൽ നിന്നും പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം സൽകർമ്മങ്ങൾക്കായി പണം ചെലവഴിക്കും ‘ ദാമ്പത്യ കലഹം മനോവിഷമം സൃഷ്ടിക്കും ദമ്പതികൾ രമ്യതയിൽ വർത്തിക്കണം . ഈശ്വകൃപയാൽ വലിയ ദോഷം വരില്ല

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും സന്താനങ്ങളെ കൊണ്ട് സമ്പാദ്യം വർദ്ധിക്കും ആഡംബരവസ്തുക്കൾക്ക് വേണ്ടി പണം ചെലവഴിക്കും ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും ‘ഈശ്വര ചിന്ത വർദ്ധിക്കും പ്രവർത്തന രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി കിട്ടും ‘മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും അനാവശ്യ ചിന്തകൾ വെടിയണം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സവും പ്രശ്നങ്ങളും നേരിടാൻ സാധ്യത. തൊഴിൽ രംഗത്ത് പൂർണ്ണമായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും അപ്രതീക്ഷിതമായി ജീവിത പങ്കാളിയിൽ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഃഖത്തിനിടവരുത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. ഊഹകച്ചവടത്തിൻ നഷ്ടത്തിനിട കാണുന്നു കുടുംബ സ്വത്തുക്കളുടെ മേൽ തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പല കാര്യങ്ങളിലും ഉദാസീനത കാണിക്കും ആലസ്യം വെടിഞ്ഞ് ഉൻമേഷത്തോടെ പ്രവർത്തിച്ചാൽ വിജയം വരിക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി ,വാഹനലാഭം കാണുന്നു. ദാമ്പത്യ സുഖവും കുടുംബത്തിൽ സമാധാനനവും ഉണ്ടാകും. പല മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കും. എങ്കിലും കരുതലോടു കൂടി മാത്രമെ ധനം ചെലവാക്കാൻ പാടുള്ളൂ.വീണ്ടു വിചാരമില്ലാതെ ഒന്നും ചെയ്യരുത് ‘അത് പല അനർത്ഥങ്ങളും വരുത്തി വെക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിനു തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്. തനിക്കോ കുടുംബത്തിനോ നല്ല വിവാഹബന്ധം ലഭിക്കുകയും അതുവഴി ബന്ധുബലം വർദ്ധിക്കുകയും ചെയ്യും. അതിഥിസൽക്കാരത്തിനും ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യശ്രദ്ധവേണം ദാനധർമ്മങ്ങൾ തുടങ്ങിയ സൽകർമ്മങ്ങൾ ചെയ്യാനോ പങ്കാളിയാകാനോ അവസരമുണ്ടാകും. കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ സാധിക്കും. നിസ്സാര കാര്യത്തെ ചൊല്ലി കലഹിക്കേണ്ടതായോ അധികം സംസാരിക്കേണ്ടതായോ വരാം ‘വ്യാപാരരംഗത്ത് സൂക്ഷ്മത പ്രദർശിപ്പിക്കും. പരഭൂക്ഷണം പറയാനുള്ള പ്രവണതയെ നിയന്ത്രിക്കണം

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരത്തിൽ ചെറിയ നഷ്ടം നേരിടും .കാർഷിക വിളകൾക്ക് നാശമുണ്ടാകും വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്നു വരും കുടുംബകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ് ദൂരയാത്രകൾ കഴിവതും കുറക്കണം വിദ്യാ തടസം വരാം ഗ്യഹാന്തരീക്ഷം അത്ര ശോഭനമാകില്ല ദൈവാധീനത്താൽ കാര്യങ്ങൾ പതുക്കെ അനുകൂലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മൊത്തത്തിൽ പ്രയാസങ്ങൾ വർദ്ധിക്കും ‘പല കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ മുന്നേറില്ല . അപ്രതീക്ഷിതമായി ചില ധനനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട് ബന്ധുമിത്രാദികളുമായി കലഹിക്കരുത്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതി ഉണ്ടാകാൻ സാധ്യത. കോടതി കേസുകൾ ഉള്ളവർ ജാഗ്രത പാലിക്കണം നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം

YOU MAY ALSO LIKE THIS VIDEO, പക അത് വീട്ടാനുള്ളതാണ്‌, ശപഥം നിറവേറ്റി കരുത്തനായി ചന്ദ്രബാബു നായിഡു; ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗ്ളാവ്‌ ലക്ഷ്യമാക്കി ബുൾഡോസറുകൾ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടുമെങ്കിലും കാര്യസാദ്ധ്യം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും.അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും വിവാഹമോചന കേസ്സുകൾ ഒത്തുതീർപ്പിനായി ശ്രമിക്കാം ഭാര്യഭർത്താക്കൻമാർക്ക് രോഗാരിഷ്ഠതകൾ കൊണ്ട് കുറച്ച് ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും ധനാഗമം വർദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും സ്നേഹതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനിടവരും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടരുത്. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം . പനി നീർക്കെട്ട് ഇവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശരീരക്ലേശം വർദ്ധിക്കും അഗ്നിക്കൊണ്ടും ആയുധം കൊണ്ടുമുള്ള ഉപദ്രവങ്ങൾ ശ്രദ്ധിക്കണം ഭാര്യഭർത്ത്യകലഹം സന്താനങ്ങളുമായി കലഹം ഇവ ഉണ്ടാവാതെ നോക്കണം സന്താനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം യാത്രാ വേളകൾ ശ്രദ്ധിക്കണം എടുത്തു ചാട്ടം ദോഷം ചെയ്യും ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.

ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 30 ഞായര്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 1 മുതൽ 7 വരെയുള്ള നക്ഷത്രഫലങ്ങൾ