സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലുകളില്‍നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. ഉദ്യോഗത്തില്‍ പ്രൊമോഷന്‍ ലഭിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വാഹനങ്ങളില്‍നിന്ന് നല്ല വരുമാനം ഉണ്ടാകാനിടയുണ്ട്. പണപരമായി സാമാന്യം ഉയര്‍ച്ച അനുഭവപ്പെടും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സന്താനങ്ങളുടെ കാര്യം ആലോചിച്ച് വ്യാകുലപ്പെടും. സുഹൃത്തുക്കളില്‍നിന്ന് ചതിയില്‍ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. വായ്പകളും ആനുകൂല്യങ്ങളും എളുപ്പത്തില്‍ കിട്ടുമാറാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തങ്ങളുടെ അധീനതയില്‍ ഉള്ള വസ്തുക്കളില്‍ മറ്റുള്ളവര്‍ അധികാരം സ്ഥാപിക്കും. അനാവശ്യമായ യാത്രകള്‍ ചെയ്യേണ്ടിവരും. മറ്റുള്ളവരുടെ ആദരവ് കൈപ്പറ്റും. വ്യാപാരത്തില്‍ മികച്ച വിജയം നേടും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, മുഹമ്മദ് ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത് പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യുവജനങ്ങളുടെ വിവാഹം നടക്കും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കുകയില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. തൊഴില്‍ തര്‍ക്കം മൂലം ഫാക്ടറികള്‍ അടച്ചിടും. മാതൃസ്വത്ത് ലഭിക്കും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്തും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പലവിധ സുഖഭോഗങ്ങള്‍ അനുഭവിക്കാനിടവരും. കൂട്ടുകുടുംബമായി താമസിക്കുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബസൗഖ്യം കുറയും. മനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവയ്‌ക്കാതെ ചെന്നിറങ്ങുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശത്തേക്ക് വിനോദയാത്ര സംഘടിപ്പിച്ച് നടത്തും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. എഗ്രിമെന്റ് മുഖേന കിട്ടേണ്ട പണം കൈവശം വന്നുചേരും. ഏറ്റെടുത്ത പ്രവൃത്തികള്‍ നല്ല നിലയില്‍ നിര്‍വഹിക്കും. രോഗികള്‍ക്ക് ശാരീരികാരോഗ്യം തിരിച്ചുകിട്ടും. ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദേശവ്യാപാരത്തില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കിട്ടാനുള്ള പണം പലിശ സഹിതം തിരിച്ചുകിട്ടാനിടയുണ്ട്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. അയല്‍ക്കാരില്‍നിന്നുള്ള സഹായങ്ങള്‍ ലഭിക്കാനിടയില്ല. പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും. വിദ്യാഭ്യാസപരമായി ഉന്നതവിജയമുണ്ടാകും. കുറെയധികം ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? നമ്മുടെ മക്കളുടെ പോക്ക് ഇതെങ്ങോട്ട്? Dr. Anupama R | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളോ മറ്റോ ലഭിക്കാനിടയുണ്ട്. നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തുക്കളോ പണമോ തിരികെ കിട്ടും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാവും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് സാമ്പത്തിക ലബ്ധിയുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏജന്‍സി ഏര്‍പ്പാടുകള്‍ നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട് പണി നടത്തും. ഭൂമിയും വാഹനങ്ങളും അധീനതയില്‍ വന്നുചേരും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൊതുവേ പലവിധ സൗകര്യങ്ങള്‍ അനുഭവിക്കാനിടയുണ്ട്. തൊഴില്‍ സ്ഥിരീകരണം ലഭിക്കും. ഭാര്യ മുഖേന സാമ്പത്തിക ലബ്ധിയുണ്ടാകും. പുതിയ വ്യാപാര ശ്രമങ്ങളിലേര്‍പ്പെടും. പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇