ഈ നാളുകാർക്കിപ്പോൾ ശുക്രനുദിച്ച് നിൽക്കുകയാണ്‌, വൻ സാമ്പത്തിക – തൊഴിൽ നേട്ടം ഫലം

ജൂലൈയിൽ ശുക്രന്റെ രാശിമാറുകയാണ്. ശുക്രൻ മിഥുനം രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ശുക്രന്റെ സഞ്ചാരം ചില രാശികൾക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. ശുക്രന്റെ അടുത്ത സംക്രമണം ജൂലൈയിൽ നടക്കും. ഹിന്ദു കലണ്ടർ പ്രകാരം ജൂലൈ 7 ന് രാവിലെ ശുക്രൻ കർക്കിടകം രാശിയിൽ പ്രവേശിക്കും. നിലവിൽ ശുക്രൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ചില രാശിക്കാർക്ക് ജൂലൈ 7 വരെ വളരെ അനുകൂലമായ ദിവസങ്ങൾ ആയിരിക്കും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ശുക്രന്റെ ചലനം മേടം രാശിക്കാർക്ക് ഗുണം ചെയ്യും.പണമിടപാടുകൾ നടത്താനും നിക്ഷേപത്തിനുമെല്ലാം അനുകൂലമായ സമയമാണിത്. യാത്ര പോകാൻ അവസരമുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയ ജീവിതം സന്തോഷകരമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശുക്രന്റെ സംക്രമണം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വീടിന്റെ അന്തരീക്ഷം സന്തോഷവും സമാധാനവും കൊണ്ട് പ്രസന്നമായിരിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് പുതിയ സ്രോതസ്സുകൾ ലഭിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

YOU MAY ALSO LIKE THIS VIDEO, മുഹമ്മദ്‌ ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത്‌ പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video 👇

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാർക്ക് ശുഭകരമാണ്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. പ്രണയം ജീവിതത്തിൽ നിലനിൽക്കും. ഒരു ചെറിയ യാത്രയ്ക്കും സാധ്യതയുണ്ട്. കരിയറിൽ പുതിയ ജോലികൾ ലഭിക്കും. തൊഴിൽപരമായും സാമ്പത്തികമായും നിങ്ങൾ സ്ഥിരത പുലർത്തും.

ജ്യോതിഷത്തിൽ സമ്പത്തിൻ്റെയും ആഡംബര ജീവിതത്തിൻ്റെയും അധിപനാണ് ശുക്രൻ. സന്തോഷം, ഐശ്വര്യം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. ജൂൺ 18 ന് ശുക്രൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ശുക്രൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുന്നത് എല്ലാ രാശിക്കാരുടെയും തൊഴിൽ ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ശുക്രന്റെ നക്ഷത്ര മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിലാണ് വമ്പൻ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്. നാല് രാശിക്കാർക്ക് ശുക്രനക്ഷത്ര മാറ്റം ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി ഒഴിയുകയും ചെയ്യും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ശുക്രൻ്റെ സംക്രമം മൂലം മേടം രാശിക്കാർക്ക് ബിസിനസിൽ ബമ്പർ ലാഭവും നിക്ഷേപത്തിൽ നിന്ന് ധാരാണം പണവും ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുക്രനക്ഷത്ര സംക്രമണം ചിങ്ങം രാശിക്ക് തൊഴിൽ ജീവിതത്തിൽ മികച്ച വിജയവും പുതിയ ജോലി വാഗ്ദാനവും നൽകും. ഇവർക്ക് വളരെ പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തിരുവാതിര നക്ഷത്രത്തിലേയ്ക്കുള്ള ശുക്രൻ്റെ പ്രവേശനം തുലാം രാശിക്കാർക്ക് വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ബിസിനസ്സ് വിപുലീകരണത്തിന് നല്ല സമയമാണിത്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശുക്രന്റെ നക്ഷത്ര സംക്രമണം മകരം രാശിക്കാർക്ക് വലിയ ഭാഗ്യം നൽകും. ഈ സമയത്ത് മകരം രാശിക്കാരുടെ സമ്പത്ത് അപ്രതീക്ഷിതമായി വർദ്ധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും.

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 23 ഞായര്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങൾ