സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ആഗസ്ത് 5 മുതല്‍ 11 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വക്കീലന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല സമയമാണ്. നല്ല അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കും. മത്‌സരപരീക്ഷകളില്‍ വിജയിക്കും. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഉദേ്യാഗാര്‍ഥികള്‍ക്ക് താല്‍ക്കാലിക നിയമനം ലഭിക്കും. പിതൃസ്വത്ത് ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബിസിനസ്സില്‍ നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പണപരമായ പ്രയാസങ്ങള്‍ വരും. ഹൃദ്രോഗത്തിന് സാധ്യതയുണ്ട്. നാടകം, സിനിമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കൃഷിയില്‍ നഷ്ടം സംഭവിക്കും.
YOU MAY ALSO LIKE THIS VIDEO, മുല്ലപ്പെരിയാറിൽ മലയാളി ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? എന്തുകൊണ്ട് തമിഴ്നാട് എപ്പോഴും വിജയിക്കുന്നു? നമുക്ക് അറിയാത്ത രഹസ്യങ്ങൾ | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സര്‍ക്കാര്‍ ആനുകൂല്യത്തിന് സാധ്യതയുണ്ട്. മന്ദഗതിയില്‍ നടന്ന തൊഴില്‍ശാലകള്‍ നല്ല നിലവാരത്തിലെത്തും. തീരുമാനിച്ച ചില കാര്യങ്ങളില്‍ തടസ്സം നേരിടും. സംഗീതാദികളില്‍ താല്‍പര്യമുള്ളവര്‍ ശോഭിക്കും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നല്ല ആദായം കിട്ടും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദൂരയാത്രകള്‍ നടത്തും. വ്യാപാരം അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. എഴുത്തുകുത്തുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തീരുമാനമാകാതിരുന്ന പല കാര്യങ്ങളും തീരുമാനമാകും. സര്‍ക്കാരില്‍നിന്ന് പലവിധ ഗുണങ്ങളുണ്ടാകും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബിസിനസ് അഭിവൃദ്ധിപ്പെടും. ഒന്നിലധികം തുറകളില്‍നിന്ന് വരുമാനമുണ്ടാകും. പല തടസങ്ങളും അതിജീവിച്ച് വിജയകരമായി മുന്നേറും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും. വാഹനങ്ങളില്‍നിന്ന് വരുമാനമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരുമാനത്തില്‍ വര്‍ധനയുണ്ടാകും. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. കര്‍മരംഗത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെച്ചേക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
എല്ലാ രംഗങ്ങളിലും പ്രശംസകള്‍ക്ക് പാത്രീഭൂതരാകും. മാസാന്ത്യം ആരോഗ്യദോഷമുണ്ടാകും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷമുണ്ടാകും. ചെറുയാത്രകള്‍ നിശ്ചയിക്കും. പുതിയ വീടുപണിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീട്ടില്‍ അതിഥിസല്‍ക്കാരം നടത്തിയേക്കും. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയേക്കും. ശത്രുക്കളുടെമേല്‍ വിജയം നേടാന്‍ കഴിയും. കുടുംബത്തില്‍ പൊതുവേ സ്വസ്ഥത അനുഭവപ്പെടും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, ‘ധീരോദാത്തം’ വീരശൃംഖല പുരസ്കാരത്തിലേക്കുള്ള ഒരു കഥകളി നടന്റെ ആത്മസമർപ്പണം | കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും. ഭാര്യയുടെ വക സ്വത്ത് അധീനതയില്‍ വന്നുചേരും. കടമെടുത്ത് കടം തീര്‍ക്കാന്‍ ശ്രമിക്കും. ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഓഹരി നിക്ഷേപത്തില്‍ നഷ്ടം വന്നേക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും എ്രതീക്ഷിക്കാം. വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കും. പൂര്‍വികസ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്‌നം പരിഹരിക്കും. പ്രശസ്തിയും പണവും വര്‍ധിക്കും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തിക നില തൃപ്തികരമായിരിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും. നിരൂപകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ശോഭനകാലമാണ്. ജോലിയില്‍ താഴ്‌ത്തപ്പെടാനുള്ള സാധ്യതയുണ്ട്. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇