ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 05 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 05.08.2024 (1199 കര്‍ക്കിടകം 21 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഇന്ന് നിങ്ങളെ അൽപ്പം വിഷമിപ്പിച്ചേക്കാം. ഈ സായാഹ്നം നിങ്ങളുടെ കുടുംബത്തിലെ കൊച്ചുകുട്ടികളോടൊപ്പം ആസ്വദിച്ച് ചെലവഴിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യങ്ങൾ കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാനാകുമെന്നതിനാല്‍ നിങ്ങൾക്ക് ആശ്വാസമുണ്ടാവാം. ഇന്ന് മുഴുവന്‍ നിങ്ങൾ ഉല്ലാസവാനായി കാണപ്പെടുന്നതായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
YOU MAY ALSO LIKE THIS VIDEO, മുല്ലപ്പെരിയാറിൽ മലയാളി ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? എന്തുകൊണ്ട് തമിഴ്നാട് എപ്പോഴും വിജയിക്കുന്നു? നമുക്ക് അറിയാത്ത രഹസ്യങ്ങൾ | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കും. സന്താനങ്ങളുടെ പുരോഗതിയിൽ നിന്ന് നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇന്ന് നിങ്ങളുടെ കുടുംബ അന്തരീക്ഷം താറുമാറായേക്കാം. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായക്കുറവ് മൂലം സംഘർഷ സാഹചര്യങ്ങൾ ഉണ്ടാകാം. ആരോഗ്യരംഗത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും നിങ്ങള്‍ക്കുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വൈകുന്നേരങ്ങളിൽ സന്തോഷവാർത്ത ലഭിച്ച് മനസ്സ് സന്തോഷിക്കും. ഒരു അടുത്ത സുഹൃത്തിൻ്റെ സഹായത്തോടെ, നിങ്ങളുടെ ജോലി ശരിയാക്കാൻ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചെയ്യുന്ന ജോലിയിൽ മറ്റുള്ളവർ സംതൃപ്തരാകും, നല്ല പേരു നേടാൻ സാധിയ്ക്കും. ഒരു വിദഗ്ദ്ധൻ്റെ ഉപദേശം നിങ്ങൾക്ക് ഉപയോഗപ്രദമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിങ്ങളുടെ ശാരീരികവും മാനസികവുമായ മനഃസ്ഥിതി പലകാര്യങ്ങൾ ചെയ്യുന്നതില്‍ നിന്നും, നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ഇന്ന് സാമ്പത്തിക പരാധീനത അനുഭവിച്ചേക്കാം.
YOU MAY ALSO LIKE THIS VIDEO, ‘ധീരോദാത്തം’ വീരശൃംഖല പുരസ്കാരത്തിലേക്കുള്ള ഒരു കഥകളി നടന്റെ ആത്മസമർപ്പണം | കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സ്വത്ത് ലഭിയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസിൽ പുരോഗതിയിലേക്കുള്ള പാത തെളിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരികൾക്ക് ലാഭം സാധാരണ നിലയിലാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇