സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസക്കും പദവിക്കും സാധ്യതയുണ്ട്. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാവും. ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും. വീടു വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദേവാലയവുമായി ബന്ധപ്പെടുന്നവര്‍ക്ക് നല്ല സമയമാണ്. സ്ഥാനമാനാദികള്‍ ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. സന്തോഷവും തൃപ്തിയും ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗം ഭേദമാകും. ആത്മവിശ്വാസം കുറയുമെങ്കിലും ദൈവാധീനംകൊണ്ട് കാര്യങ്ങള്‍ പുരോഗതിയിലെത്തും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ക്ഷേത്രദര്‍ശനത്തിന് സമയം കണ്ടെത്തും. പുതിയ വാഹനം അപകടത്തില്‍പ്പെടാനിടയുണ്ട്. മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കും. കൂട്ടുകച്ചവടത്തില്‍ ലാഭം കുറയും. ഭാര്യയില്‍നിന്ന് നല്ല സ്നേഹം ലഭിക്കും. പഴയ സ്ഥലത്തുനിന്ന് പുതിയ സ്ഥലത്ത് താമസം തുടങ്ങും.

YOU MAY ALSO LIKE THIS VIDEO, 100 പേരുമായി പറന്നുയർന്ന വിമാനത്തിന്റെ മേൽക്കൂര തകർന്നു, പിന്നീട്‌ സംഭവിച്ചത്‌ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികനില പൊതുവേ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. തൊഴില്‍ശാലയില്‍ സമരംകൊണ്ട് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായേക്കാം. ചെറുയാത്രകള്‍ ഫലപ്രദമാകും. ജോലിസ്ഥലത്ത് അര്‍ഹിച്ച പരിഗണന ലഭിച്ചെന്നുവരില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല ആഗ്രഹങ്ങളും സഫലീകരിക്കും. വാഹനത്തിന് ചില്ലറ റിപ്പയറുകള്‍ വന്നുചേരും. സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. മനഃസ്വസ്ഥത കുറയും. സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികനില മെച്ചപ്പെടും. ശരീരസുഖം കുറയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം സുനിശ്ചിതമായിരിക്കും. മനഃസ്വസ്ഥതയുണ്ടാകും. സര്‍ക്കാരില്‍നിന്ന് അംഗകാരം ലഭിക്കും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. പൊതുജനങ്ങളില്‍ സ്വാധീനം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്യോഗത്തില്‍ പ്രമോഷന് സാധ്യതയുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. വിദ്യയില്‍ പരാജയമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഭിന്നത ഉടലെടുക്കും. ജീവിതപങ്കാളിയുടെ അസുഖംമൂലം മനസ്സുഖം കുറയും. പണച്ചെലവ് വര്‍ധിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ അലട്ടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികനില മെച്ചപ്പെടും. ചെലവ് നിയന്ത്രണാതീതമാകും. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കടബാധ്യതകളെപ്പറ്റി പ്രശ്നങ്ങള്‍ ഉണ്ടാകും. വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തുവില്‍പ്പന, ഭവനനിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടാകും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള്‍ അനിവാര്യമായിവരും. മനസമാധാനം നഷ്ടപ്പെടും. പ്രവര്‍ത്തന മേഖലയില്‍ പരിഗണനയും പദവിയും ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. കലാസാഹിത്യ കാര്യങ്ങളില്‍ പേരും പദവിയും വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും. വാക്കുതര്‍ക്കങ്ങള്‍ അടിപിടിയില്‍ കലാശിച്ചേക്കാം. സാമ്പത്തികനില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. വീട് വിട്ട് താമസിക്കുന്നവര്‍ തിരിച്ചുവരും. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനമുണ്ടാകും. നഷ്ടപ്പെട്ടുവെന്നു കരുതിയ ധനം കൈയില്‍ വന്നുചേരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം, ഒടിവ്, ചതവ് എന്നിവ വരാതെ പ്രത്യേകം കരുതേണ്ടതാണ്. കാര്യവിജയം, പേര്, പ്രശസ്തി എന്നിവയുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാഗുണമുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. വാഹനം വിറ്റ് പുതിയത് വാങ്ങാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. കുടുംബസ്വത്ത് ഭാഗിക്കുന്നതിനെച്ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായെന്നുവരും. യാത്രകള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

Previous post ധനുമാസം ഈ നാളുകാരെ കാത്തിരിക്കുന്നത് വൻ സൗഭാഗ്യങ്ങൾ, അപൂർവ നേട്ടങ്ങൾ സ്വന്തമാക്കാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 16 തിങ്കൾ) എങ്ങനെ എന്നറിയാം