ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 16 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 16.12.2024 (1200 ധനു 01 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പൊതുവേ നല്ല സമയമാണിത്. പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത് ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, 100 പേരുമായി പറന്നുയർന്ന വിമാനത്തിന്റെ മേൽക്കൂര തകർന്നു, പിന്നീട് സംഭവിച്ചത് | Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സ്വകാര്യ രഹസ്യങ്ങള്‍ മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത് നന്ന്. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. നിര്‍ബ്ബന്ധ ബുദ്ധിയോടെ പല കാര്യങ്ങളിലും ഇടപെടും. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കൃഷി, കച്ചവടം എന്നീ മേഖലകളില്‍ നിന്ന് ലാഭം ഉണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാ രംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവിചാരിതമായ സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍നിന്ന് ശത്രുതുല്യമായ പെരുമാറ്റം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമ രംഗത്തുള്ളവര്‍ക്ക് അംഗീകാരം.