സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 30 മുതല്‍ 2025 ജനുവരി 5 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിന് ഉന്മേഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ഗാര്‍ഹികാന്തരീക്ഷം പൊതുവെ ഗുണകരമായിരിക്കും. മനസ്സിന് സന്തോഷം കൈവരും. വരുംവരായ്ക നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നു പെട്ടിരിക്കും. മകന്റെ ജോലിക്കാര്യത്തിന് പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏജന്‍സി ഏര്‍പ്പാടില്‍ നിന്ന് ലാഭമുണ്ടാകും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ മുഖേന അപമാനവും ധനനഷ്ടവും സംഭവിക്കാവുന്നതാണ്. വ്യാപരത്തില്‍ നല്ല പുരോഗതിയുണ്ടാകും. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. കര്‍മങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികബുദ്ധിമുട്ടനുഭവിക്കും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്. സ്ത്രീകളില്‍ നിന്ന് അപമാനിതനാകും. യാത്രകളില്‍ ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്. ഗൃഹത്തില്‍നിന്ന് അകന്നു കഴിയേണ്ടി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിരുന്നുകളിലും സത്കാരങ്ങളിലും പങ്ക് ചേരും. അശ്രദ്ധ മൂലം ധനമോ ജോലിയോ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ദൂരെദേശത്തേക്ക് യാത്ര പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കത് സാധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും അനുകൂല സമയമാണ്. പ്രണയം വിജയിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. അധ്യാപനത്തില്‍ താല്‍പ്പര്യമേറും. വിദ്യ അഭ്യസിക്കാനവസരമുണ്ടാകും. പ്രമുഖ വ്യക്തികളില്‍നിന് സമ്മാനമോ പ്രശംസയോ ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രമാണങ്ങളില്‍ ഒപ്പു വയ്‌ക്കും. കിട്ടാനുള്ള പണം നിശ്ചിത സമയത്ത് കിട്ടില്ല. അനാവശ്യ ചെലവുകള്‍ വന്നുചേരും. ചെറുയാത്രകള്‍ നിശ്ചയിക്കും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. പോലീസ്, പട്ടാളം എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക് രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനമേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. ഉദരരോഗം മൂത്രാശയ രോഗം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബസുഖം കുറയു. ചതിയില്‍പ്പെടാനും ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. ക്രയവിക്രയത്തിന് അനുകൂല സമയമാണ്. തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരുമാനം വര്‍ധിക്കുന്നതോടൊപ്പം കീര്‍ത്തിയും ഉണ്ടാകുന്നതാണ്.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരം ആരംഭിക്കും. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. പണമിടപാട് നടത്തിപ്പുകാര്‍ക്ക് നല്ല സമയമല്ല. ആരോഗ്യനില തൃപ്തികരമല്ല. ഭാര്യയുമായി പിണങ്ങി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. കുടുംബത്തില്‍ സുഖദുഃഖ സമാധാനവും നിലനില്‍ക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സരപരീക്ഷകളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളിലും നേതൃത്വ മനോഭാവം പ്രകടിപ്പിക്കും. ഉത്സവാദികളില്‍ പങ്കെടുകുകം. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം വരാനിടയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സിനിമ, നാടക മേഖലകളിലുള്ളവര്‍ക്ക് പണം, അംഗീകാരം എന്നിവ ലഭിക്കം. ഗുരുജനങ്ങള്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കും. മനസുഖമുണ്ടാകും. ഗൃഹാന്തരീക്ഷം അസ്വസ്ഥത മാറി സ്വസ്ഥത വരുന്നതാണ്. ദേഹാരിഷ്ടതകളുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO