ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 30 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 30.12.2024 (1200 ധനു 15 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യ തടസം, ധന വൈഷമ്യം, ആരോഗ്യ ക്ലേശം എന്നിവ വരാവുന്ന ദിനം കുടുംബപരമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടം, മത്സര വിജയം, ഉത്സാഹം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ സാഫല്യം, കര്‍മ നേട്ടം, വിദ്യാഗുണം മുതലായവ പ്രതീക്ഷിക്കാം. പണ്ട് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ വരാം. സായാഹ്നം താരതമ്യേന മെച്ചം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, സന്തോഷം,കുടുംബ സുഖം, ബന്ധു സമാഗമം എന്നിവപ്രതീക്ഷിക്കാം. വീട്ടില്‍ മംഗള കര്‍മങ്ങള്‍ക്ക് സാധ്യത.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധന ലാഭം, കാര്യ നേട്ടം, ദ്രവ്യ ലാഭം, ഇഷ്ട ഭക്ഷണം മുതലായവ വരാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, കലഹ സാധ്യത എന്നിവ വരാം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്നു വരില്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി എന്നിവയ്ക്ക് ഇടയുള്ള ദിനം. കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരാം.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനലാഭം, അംഗീകാരം, ബന്ധു സഹായം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത . സുഹൃത്തുക്കള്‍ മൂലം സഹായങ്ങള്‍ ലഭ്യമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാന ഭാരം, മന സമ്മര്‍ദം എന്നിവ വര്‍ധിക്കാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത ധന നേട്ടത്തിനും കാര്യ വിജയത്തിനും സാധ്യത ഉള്ള ദിവസം. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO