ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 31 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 31.12.2024 (1200 ധനു 16 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ക്ക് മുന്‍പ് കൂടുതല്‍ അനുഭവ സമ്പത്തുള്ളവരുടെ അഭിപ്രായം ആരായുന്നത് ഗുണകരമാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹസാധ്യവും മനസന്തോഷവും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍പരമായും സാമ്പത്തികമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍പരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രയോജനകരമായ അവസരങ്ങള്‍ തേടിവരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ രംഗത്ത് അല്പം പ്രതികൂല അവസ്ഥകളെ കരുതണം. ചുമതലകള്‍ കരുതലോടെ നിറവേറ്റുക. കുടുംബപരമായി നന്ന്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രാവൈഷമ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ജാഗ്രതയോടെ ആകണം.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്തോഷവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടായെന്നു വരാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിന്താക്കുഴപ്പം മൂലം തീരുമാനങ്ങള്‍ എടുക്കുവാന്‍ ബുദ്ധിമുട്ട് വരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നതില്‍ ദുരഭിമാനം വിചാരിക്കേണ്ടതില്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില്‍ ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും നിറയുന്ന ദിവസമാണ്. എത്ര ഭാരിച്ച ഉത്തരവാദിത്തവും വിജയകരമായി ചെയ്തു തീര്‍ക്കാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനനഷ്ട സാധ്യതയുള്ളതിനാല്‍ ഇടപാടുകളില്‍ കരുതല്‍ വേണം. അനാവശ്യ ആകാംക്ഷ മൂലം പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ നേട്ടവും ആനുകൂല്യങ്ങളും വര്‍ധിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ആത്മവിശ്വാസം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്തോഷാനുഭവങ്ങളും അനുകൂല അവസരങ്ങളും വരാവുന്ന ദിനമാണ്. വ്യക്തി ജീവിതവും കുടുംബ ബന്ധങ്ങളും അനുകൂലമായി ഭവിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO