സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലായ് 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരമുണ്ടാകും. വാഹനാപകടത്തിന് സാധ്യതയുണ്ട്. ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗം കൂടാനിടയുണ്ട്. സമൂഹത്തില്‍ പ്രശസ്തിയും പദവിയും വര്‍ദ്ധിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുക്കള്‍ തിരികെകിട്ടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ബിസിനസില്‍നിന്നുള്ള വരുമാനത്തില്‍ പ്രകടമായ വര്‍ധനവുണ്ടാകും. കണ്ണിന് അസുഖങ്ങള്‍ പിടിപെടാം. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്നും വരുമാനം പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചിലര്‍ക്ക് ദേഹാരിഷ്ടങ്ങളുണ്ടാകും. വാഹനയോഗമുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാകും. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രി വാസത്തിനുള്ള യോഗമുണ്ട്. വീട് ഭാഗംവച്ച് തറവാട്ടില്‍നിന്ന് മാറിത്താമസിക്കാനിടയുണ്ട്. വിദേശയാത്രയ്‌ക്ക് സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ്‌ സംഭവിക്കുന്നത്? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ സുഖവും ഐശ്വര്യവും നിലനില്‍ക്കും. സ്വത്ത് വില്‍പ്പന നടത്തും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ജോലി ലഭിക്കും. നിരവധി കാലമായി വച്ചുപുലര്‍ത്തിയ പല ആഗ്രഹങ്ങളും സാധിക്കുന്നതാണ്. ബാങ്ക് ജീവനക്കാര്‍ക്ക് അനുകൂല സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്തുക്കള്‍ മുഖേന സഹായമുണ്ടാകും. ഗൃഹത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. പത്രപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും ധനാഗമം കൂടുതല്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതുകൊണ്ട് വിജയം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വായ്പയെടുത്ത് ബിസിനസ് തുടങ്ങി അതില്‍ വിജയം കണ്ടെത്തും. സന്താനങ്ങളുടെ ജോലിക്കാര്യത്തില്‍ തീരുമാനമാകും. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരുമാന മാര്‍ഗങ്ങള്‍ വര്‍ധിക്കും. ഡോക്ടര്‍മാര്‍ക്ക് നല്ല സമയമാണ്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. മംഗള കാര്യങ്ങളില്‍ സംബന്ധിക്കും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഗ്രന്ഥകാരന്മാര്‍ക്ക് തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനവസരമുണ്ടാകും. പരീക്ഷകളില്‍ വിജയവും ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. ദുരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ സ്വസ്ഥതയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധു സഹായമുണ്ടാകും. വീട് റിപ്പയര്‍ ചെയ്യും. അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നു പെടും. വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നു വരില്ല. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകും. സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലി കിട്ടാനും ജോലിയുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലിയില്ലാത്തവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനവസരം വന്നുചേരും, പദവിയില്‍ ഉയര്‍ച്ചയും സാമ്പത്തികമായ ഉന്നതിയും അനുഭവപ്പെടും. ഏത് കാര്യത്തിലും ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. സ്വജനങ്ങള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 14 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 15 തിങ്കൾ) എങ്ങനെ എന്നറിയാം