ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 15 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.07.2024 (1199 മിഥുനം 31 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വൈകുന്നേരങ്ങൾ ചെലവഴിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥനുമായി തർക്കം ഒഴിവാക്കാൻ ശ്രദ്ധിയ്ക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ ബിസിനസ്സിനായി നിങ്ങൾ ചില പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ ഭാവിയിൽ അവ നിങ്ങൾക്ക് നല്ല ലാഭം നൽകും. ഇന്ന് നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വൈകുന്നേരങ്ങളിൽ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിയ്ക്കാനും പുറത്തേക്ക് പോകാനും സാധിയ്ക്കും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവർക്ക് ലാഭത്തിന് പുതിയ അവസരങ്ങൾ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ്‌ സംഭവിക്കുന്നത്? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇന്ന് സാമൂഹ്യജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും. ഇന്ന് നിങ്ങൾ സന്തോഷവാനായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇന്ന് നിങ്ങളുടെ ശത്രുക്കൾ ശക്തരായിരിക്കും, പക്ഷേ അവർക്ക് നിങ്ങൾക്ക് ഒരു ദോഷവും ചെയ്യാൻ കഴിയില്ല. ബിസിനസ്സിലെ നിങ്ങളുടെ കഠിനാധ്വാനത്തിൽ അലസത കാണിക്കരുത്. കുട്ടികളുടെ സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഇന്ന് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി കുട്ടികളുടെ ഭാവിയ്ക്കായി പദ്ധതികൾ ആവിഷ്‌കരിയ്ക്കും. ഇന്ന് തർക്കങ്ങൾക്കുള്ള അവസരമുണ്ടാകും; എന്നാൽ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. പരുഷമായ പെരുമാറ്റം ശത്രുക്കളെ ക്ഷണിച്ചുവരുത്തും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇന്ന് പ്രശ്‌നങ്ങൾക്ക് പരിഹാരം ലഭിക്കാത്തതിനാൽ മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നിങ്ങൾ കഠിനമായി പരിശ്രമിക്കും. നിങ്ങളുടെ സ്ഥാനവും ആദരവും സമൂഹത്തിൽ വർദ്ധിയ്ക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇന്ന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ നല്ല രീതിയിൽ പഠനത്തിൽ ശ്രദ്ധിയ്ക്കും. തൊഴിലുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് ചില ശുഭകരമായ അവസരങ്ങൾ ലഭിച്ചേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിക്ഷേപങ്ങൾക്ക് യോജിച്ച സമയമാണ്. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. വാഹനസംബന്ധമായി പണം ചെലവാക്കേണ്ടി വന്നേക്കാം. സന്താനങ്ങൾ മുഖേന സന്തോഷത്തിന് വകയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയും നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും. ഇന്ന് ബിസിനസ്സിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രയോജനം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ ആരോഗ്യം മോശമായേക്കാം, അതിനാൽ ജാഗ്രത പാലിക്കുക. മാതാപിതാക്കളുടെ വാത്സല്യം അനുഭവിയ്ക്കാനുളള യോഗമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചില പ്രത്യേക നേട്ടങ്ങളിൽ ഇന്ന് നിങ്ങൾ സന്തുഷ്ടരായിരിക്കും. എന്തെങ്കിലും നിയമ തർക്കം നടക്കുന്നുണ്ടെങ്കിൽ അത് ഇന്ന് വീണ്ടും തല ഉയർത്തിയേക്കാം, അത് നിങ്ങൾക്ക് ഒരു പ്രശ്നമായി മാറിയേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലായ് 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 16 ചൊവ്വ) എങ്ങനെ എന്നറിയാം