സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 4 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികനില മെച്ചപ്പെടും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വരുമാനം വര്‍ധിക്കും. പിതാവില്‍നിന്ന് പലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാനിടവരും. കര്‍മത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. ആരോഗ്യം തൃപ്തികരമാണ്. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായങ്ങളുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അശ്രദ്ധ മൂലം ധനമോ ജോലിയോ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ദൂരദേശത്തേക്ക് യാത്ര പ്രതീക്ഷിച്ചിരുന്നവര്‍ക്കത് സാധിക്കും. വിരുന്നുകളിലും സല്‍ക്കാരങ്ങളിലും പങ്കുചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കച്ചവടത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെങ്കിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ബിസിനസില്‍ വന്നു ചേരും. മനോവിഷമം കൂടും. ഭാര്യയുമായി ഭിന്നിച്ച് നില്‍ക്കേണ്ടി വരും. ആലോചനാശക്തി കൂടും. വാഹനം, ഭൂമി എന്നിവ വാങ്ങും.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരം ആരംഭിക്കും. പണമിടപാട് നടത്തിപ്പുകാര്‍ക്ക് നല്ല സമയമല്ല. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമല്ല. ഭാര്യയുമായി പിണങ്ങിനില്‍ക്കേണ്ട അവസ്ഥയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാകും. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് ലാഭമുണ്ടാകും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ മുഖേന അപമാനവും ധനനഷ്ടവും സംഭവിക്കാവുന്നതാണ്. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്ഥാനമാറ്റം ലഭിക്കും. ആവശ്യത്തിലധികം സുഖഭോഗ വസ്തുക്കള്‍ ലഭിക്കും. കുടുംബ സ്വത്ത് ഭാഗിക്കും. ശത്രു പീഡകളാലും ചില്ലറ രോഗങ്ങളാലും ക്ലേശമനുഭവിക്കേണ്ടി വരും. വിവാഹാലോചന വരുന്നവര്‍ക്ക് അതു നടക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗാര്‍ഹികാന്തരീക്ഷം, പൊതുവേ ഗുണകരമായിരിക്കും. മകന്റെ ജോലിക്കാര്യത്തിന് പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും. സ്ത്രീകളില്‍നിന്ന് അപമാനിതനാകാതെ ശ്രദ്ധിക്കണം. മനസ്സിന് ഉന്മേഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. ചെറുയാത്രകള്‍ നിശ്ചയിക്കും. കിട്ടാനുള്ള പണം നിശ്ചിത സമയത്ത് കിട്ടില്ല. അനാവശ്യ ചെലവുകള്‍ വന്നുചേരും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനമേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കുന്നതാണ്. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. യാത്രകളില്‍ ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്. ഉദര, മൂത്രാശയ രോഗങ്ങള്‍ക്ക് സാധ്യത.

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ കാര്യങ്ങളിലും നേതൃത്വ മനോഭാവം പ്രകടിപ്പിക്കും. ഉത്സവാദികളില്‍ പങ്കെടുക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം വരാനിടയുണ്ട്. മത്സര പരീക്ഷകളില്‍ വിജയിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങള്‍, മാതുലന്‍ എന്നിവരില്‍നിന്ന് സഹായസഹകരണങ്ങളുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ സാധ്യത തെളിഞ്ഞു വരും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രമുഖ വ്യക്തികളില്‍നിന്ന് സമ്മാനമൊ പ്രശംസയൊ ലഭിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. അധ്യാപനത്തില്‍ താല്‍പ്പര്യങ്ങളും വിദ്യ അഭ്യസിക്കാൻ അവസരമുണ്ടാകും. വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും അനുകൂല സമയമാണ്.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 28 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 29 തിങ്കൾ) എങ്ങനെ എന്നറിയാം