ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 28 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.07.2024 (1199 കര്‍ക്കിടകം 13 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഖവും സംതൃപ്തിയും നിറഞ്ഞ ദിനമായിരിക്കാന്‍ ഇടയുണ്ട്. വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ സൌഹാര്‍ദ്ദപരമാകും. ജീവിതാന്തരീക്ഷം അനുകൂലമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നേറാന്‍ പ്രയാസമാണ്. ധന നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവില്‍ പ്രയോജനകരമായ ദിവസം ആയിരിക്കും. വ്യാപാരത്തിലും മറ്റും അഭിവൃദ്ധി ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനകരമാകും.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പല മേഖലകളിലും പ്രശോഭിക്കാന്‍ കഴിയുന്ന ദിനമായിരിക്കും.ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനകരമാക്കുവാന്‍ ശ്രമിക്കുക

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പതിവിലും അധികം യാത്രയും അലച്ചിലും വേണ്ടി വന്നേക്കാം. അനാവശ്യ ചിന്തകള്‍ പ്രവര്‍ത്തന വിജയത്തെ ബാധിച്ചെന്നു വരാം. ഉദര വൈഷമ്യത്തിനും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിയമ സംബന്ധമായ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ആവശ്യ സമയങ്ങളില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സഹപ്രവര്‍ത്തകര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.

YOU MAY ALSO LIKE THIS VIDEO, LIFE OF A MALAYALI NP LORRY DRIVER; കേരളം വിട്ടാൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ… | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പതിവിലും കവിഞ്ഞ അധ്വാനം പല കാര്യങ്ങളിലും വേണ്ടി വന്നേക്കാം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാവുന്ന ദിവസം. കലഹങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാന ഭാരം മൂലം ശരീര ക്ലേശവും സമയക്കുറവും ഉണ്ടായെന്നു വരാം. മാറ്റി വയ്ക്കാവുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ മറ്റൊരു ദിവസം നിറവേറ്റുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ Mobile Phone use നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ Serious Health Issue 😱🫢 Please Reduce! | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 27 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 4 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ