സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 നവംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഉദ്യോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയില്‍നിന്ന് കാര്‍ഷികാദായം ലഭിക്കും. ജ്യേഷ്ഠ സഹോദരന്മാര്‍ക്കും, പിതാവിനും ഐശ്വര്യം വര്‍ധിക്കുന്നതാണ്. മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. വ്യാപാരം പൂര്‍വാധികം അഭിവൃദ്ധിപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിനോദയാത്രകളോ തീര്‍ത്ഥയാത്രകളോ മനഃസന്തോഷവും സമാധാനവും പ്രദാനം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കഫ ജന്യമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. അധികാരികളുടെ പ്രീതിയും സന്തോഷപ്രദമായ യാത്രകളും ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താന ജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപംകൊള്ളുന്നതും അവയെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതുമാണ്. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. പലതരം സുഖഭോഗങ്ങളും അനുഭവിക്കാന്‍ അവസരമുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭൂമി സംബന്ധമായി തര്‍ക്കങ്ങള്‍ ഉണ്ടാവാനിടയുണ്ട്. വാഹനങ്ങളില്‍ നിന്ന് ധനാഗമം വര്‍ധിക്കുന്നതാണ്. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എഴുത്തുകാര്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും വളരെ നല്ല സമയമാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പരീക്ഷകളില്‍ വിജയം കൈവരിക്കും. പുതിയ വ്യവസായങ്ങള്‍ തുടങ്ങാനിടവരും. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂലസമയമാണ്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍നേട്ടമുണ്ടാകുന്നതാണ്. പുതിയ ചില ആശയങ്ങള്‍ രൂപംകൊള്ളും. വീട്ടുപകരണങ്ങളോ ആഭരണങ്ങളോ കൈമോശം വരാതെ ശ്രദ്ധിക്കണം. കുടുംബത്തിന്റെ പൊതു നിലവാരം ഉയരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഇതാണ്‌ ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച്‌ ചാകും അത്രയ്ക്ക്‌ ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യവസായം പുരോഗമിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. യാത്രകള്‍ വേണ്ടത്ര സുഖകരമാവില്ല. പുതിയ വാഹനങ്ങള്‍ അധീനത്തില്‍ വന്നുചേരും. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. ആലോചനയിലിരുന്ന വിവാഹം നടക്കും. പ്രവര്‍ത്തനരംഗത്ത് ഊര്‍ജത ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാരുമായി ബന്ധപ്പെട്ട് ചില കരാറുകള്‍ ഏറ്റെടുക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വീടുവിട്ടു താമസിക്കേണ്ട അവസരം വരും. ശരീരത്തിന് പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. വിദേശത്തുള്ളവര്‍ വിവാഹിതരാവാനിടയുള്ള സന്ദര്‍ഭമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രസാധകന്മാര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും പേരും പ്രശസ്തിയും ലഭിക്കും. വീട് മോടിപിടിപ്പിക്കാന്‍ ധാരാളം പണം ചെലവഴിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് വരുമാനം വര്‍ധിക്കും. ശത്രുക്കളെ നിഷ്പ്രയാസം അകറ്റാന്‍ സാധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഒന്നിന് കരുതിവെച്ച പണം മറ്റൊന്നിന് ചെലവഴിക്കേണ്ടതായി വരും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. സര്‍വീസില്‍നിന്ന് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കും. വാഹനങ്ങളില്‍നിന്ന് അപകടം പറ്റാതെ ശ്രദ്ധിക്കേണ്ട സമയമാണ്. ബിസിനസില്‍ പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ഉയര്‍ച്ചയുണ്ടാകും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായെന്നു വരും. പ്രേമം വിവാഹത്തില്‍ കലാശിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതപ്പെട്ടെന്നു വരും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 18 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 19 ചൊവ്വ) എങ്ങനെ എന്നറിയാം