ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 19 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 19.11.2024 (1200 വൃശ്ചികം 4 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യവിജയം, ദ്രവ്യ ലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് സഹായം ലഭ്യമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ പരാജയം, യാത്രാ വിഘ്നം, മന: സ്വസ്ഥതക്കുറവ് എന്നിവ വരാം. കലഹ സാധ്യത കരുതണം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദ്രവ്യ ലാഭം, ധന നേട്ടം, അംഗീകാരം, തൊഴില്‍ ആനുകൂല്യം എന്നിവയ്ക്ക് ഇടയുണ്ട്. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത കാര്യ സാധ്യം, മനോസുഖം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അംഗീകാര ലാഭം മൂലം മന സംതൃപ്തി വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ഇതാണ് ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച് ചാകും അത്രയ്ക്ക് ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനിഷ്ടാനുഭവങ്ങള്‍, അകാരണ തടസ്സങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാന ഭാരവും മന സമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സല്‍ക്കര്‍മങ്ങള്‍ക്കായി സമയം ചിലവഴിക്കും. നന്മ തിന്മകളെ മുന്‍ക്കൂട്ടി അറിയാന്‍ കഴിയുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുഹൃത്ത് സഹായം ഉപകാരമാകും. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത വിജയം ലഭ്യമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത വ്യയം, ധന ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. പല കാര്യങ്ങളിലും കാല താമസം നേരിടേണ്ടി വരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ തടസം, അകാരണ വൈഷമ്യം മുതലായവ പ്രതീക്ഷിക്കണം. യാത്രാദുരിതം, ആരോഗ്യ ഹാനി എന്നിവയ്ക്കും സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video