സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഒക്ടോബര്‍ 7 മുതല്‍ 13 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ടെയ്‌ലര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദായം വര്‍ധിക്കും. വിവാഹത്തിന് യോഗമുള്ള സമയമാണ്. ഉദര സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഭാര്യയുടെ സ്വത്ത് ഭാഗം വെച്ച് കിട്ടുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്ന് ധാരാളം സഹായങ്ങള്‍ പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഹൃത്തുക്കളുമായി ഉല്ലാസ യാത്ര നടത്തും. കൈവശമുള്ള സ്വത്ത് വില്‍പ്പന നടത്തും. സമീപവാസികളില്‍ നിന്ന് സഹകരണമുണ്ടാകുന്നതാണ്. ശത്രുക്കളെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ സാധിക്കും. ലോണുകള്‍ പെട്ടെന്ന് ശരിയായി കിട്ടുന്നതാണ്. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭൂമി വാങ്ങി വില്‍ക്കാന്‍ സാധിക്കുന്നതാണ്. ക്ഷേത്ര ദര്‍ശനം, പ്രാര്‍ത്ഥന ഇവ കൂടുതല്‍ നടത്തുന്നതാണ്. വ്യവഹാരാദികളില്‍ പരിപൂര്‍ണ്ണ വിജയം ലഭിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടാകും. മാതാവിന്റെ സ്വത്ത് ഓഹരി വെക്കുന്നതാണ്. വാഹനങ്ങളില്‍നിന്നും നഷ്ടം സംഭവിക്കും. ചെറുയാത്രകള്‍ സുഖകരമായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ഈ മനുഷ്യൻ വിചാരിച്ചാൽ ഇപ്പോഴത്തെ വംശീയ പോരാട്ടം അവസാനിക്കും, പക്ഷെ വിചാരിക്കില്ല, കാരണം? ആയത്തുള്ള അലി ഖമനേയി എങ്ങനെ ഇറാന്റെ പരമോന്നത നേതാവായി? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പേരക്കുട്ടിയുടെ ജന്മംകൊണ്ട് ഗൃഹാന്തരീക്ഷം സന്തോഷകരമാകും. പഠിത്തത്തില്‍ ശ്രദ്ധ കുറയുന്ന സമയമാണ്. ഏജന്റ് ഏര്‍പ്പാടുകളില്‍നിന്ന് വരുമാനമുണ്ടാകും. സിനിമാ സംബന്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൃഷിയില്‍നിന്ന് ലാഭമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ഭര്‍ത്താവില്‍നിന്ന് സഹായം ഉണ്ടാവുകയില്ല. ബാങ്കില്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിച്ചേക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പണം ചെലവഴിക്കും. സ്വന്തം ഭൂമിയില്‍നിന്ന് കാര്‍ഷിക വരുമാനം വര്‍ധിക്കും. പുതിയ സംരംഭങ്ങളില്‍നിന്ന് വിജയമുണ്ടാകും. വ്യവഹാരാദികളില്‍ വിജയം വരിക്കും. സ്വത്ത് അനുഭവയോഗ്യമാകും.

YOU MAY ALSO LIKE THIS VIDEO, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ബന്ധം തകരും | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാരാദികളില്‍ നിന്ന് മുന്‍പത്തേക്കാള്‍ ലാഭമുണ്ടാകും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖേന നേട്ടങ്ങളുണ്ടാകും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യം ലഭിക്കും. അകലങ്ങളില്‍നിന്നുള്ള ബന്ധുക്കളില്‍നിന്ന് സഹായങ്ങള്‍ ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രാ ദുരിതങ്ങള്‍ അനുഭവപ്പെടും. ചെലവ് അനിയന്ത്രിതമായേക്കും. സാമ്പത്തികകാര്യങ്ങളില്‍ അതീവ ശ്രദ്ധചെലുത്തുകയും വരവു ചെലവുകളെ വ്യക്തമായി പരിഗണിക്കുകയും ചെയ്യേണ്ടതാണ്. വസ്തു സംബന്ധമായ കാര്യങ്ങളെ ചൊല്ലി ഉത്കണ്ഠ ഉണ്ടാകുവാനിടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പരസ്യങ്ങളില്‍നിന്നും ഏജന്‍സികളില്‍നിന്നും വരുമാനമുണ്ടാകും. വരവിനെക്കാള്‍ ചെലവ് കൂടും. പ്രസാധകര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. വസ്തു പണയപ്പെടുത്തി സാമ്പത്തിക വിഷയങ്ങള്‍ പരിഹരിക്കും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഭാവിയെ സ്പര്‍ശിക്കുന്ന ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. ടെസ്റ്റുകളില്‍ വിജയിക്കും. കുടുംബത്തില്‍ ചില വാഗ്വാദങ്ങളുണ്ടാകും. ഇലക്‌ട്രോണിക്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അതിനനുസരിച്ച് ആദായമുണ്ടാക്കാനുമിടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആലോചനയിലിരുന്ന വിവാഹം നടക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ വിജയകരമായി നടക്കും. വ്യവഹാരങ്ങളില്‍ വിജയിക്കും. ഔദ്യോഗിക പദവികള്‍ ലഭിക്കുകയോ ജനമദ്ധ്യത്തില്‍ ആദരിക്കപ്പെടുകയോ ചെയ്യും. യാത്രാകാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടത്തുവാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മേലധികാരികളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റും. ആരോഗ്യനില തൃപ്തികരമല്ല. ഒന്നിലധികം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഓഹരിയില്‍നിന്ന് വന്‍ നഷ്ടം സംഭവിച്ചേക്കും. കൃഷിയില്‍നിന്നും ആദായം വര്‍ധിക്കും. സുഖഭോഗങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. കുടുംബത്തില്‍ സ്വസ്ഥത കുറയും. ബന്ധു സഹായം ലഭിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ്‌ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 06 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 07 തിങ്കൾ) എങ്ങനെ എന്നറിയാം