ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 07 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 07.10.2024 (1200 കന്നി 21 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര വേണ്ടി വന്നേക്കാം. യാത്രാവേളയിൽ ജാഗ്രത കൈവിടരുത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുറച്ച് ദിവസങ്ങളായി കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നല്ല വാർത്ത ലഭിക്കാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. ആർക്കെങ്കിലും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ മറക്കരുത്.
YOU MAY ALSO LIKE THIS VIDEO, ഈ മനുഷ്യൻ വിചാരിച്ചാൽ ഇപ്പോഴത്തെ വംശീയ പോരാട്ടം അവസാനിക്കും, പക്ഷെ വിചാരിക്കില്ല, കാരണം? ആയത്തുള്ള അലി ഖമനേയി എങ്ങനെ ഇറാന്റെ പരമോന്നത നേതാവായി? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളുടേതായിരിക്കും. ലാഭ സാധ്യത ഉണ്ടാകുമെങ്കിലും കയ്യെത്തും ദൂരെ നിന്ന് ഇവ മാറിപ്പോകാൻ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. കുടുംബാംഗങ്ങൾക്കിടയിലെ ബന്ധം ദൃഢമാകും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വർധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. വൈകുന്നേരം ശാരീരികമായി തളർച്ച അനുഭവപ്പെട്ടേക്കാം. ഇന്ന് കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ നേട്ടം ഉറപ്പിക്കാനാകൂ.
YOU MAY ALSO LIKE THIS VIDEO, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ബന്ധം തകരും | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലിൽ പ്രതീക്ഷിച്ച വേഗത ലഭിക്കണമെന്നില്ല. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യതകൾ നിറവേറ്റുന്നതിൽ വിജയിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ പ്രയത്നത്തിനനുസരിച്ചുള്ള ഫലം ലഭിച്ചെന്ന് വരില്ല. സാമ്പത്തിക നേട്ടങ്ങളിൽ സംതൃപ്തരായിരിക്കും. സഹോദരങ്ങളുടെ വിവാഹ തടസ്സം മാറും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ബിസിനസിൽ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ ചിലപ്പോൾ ലാഭം ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ മുമ്പോട്ട് പോകും.
YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അർഹരായ വ്യക്തികളെ സഹായിക്കേണ്ട സാഹചര്യം ഉയർന്നുവന്നേക്കാം. നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കാനിടയുണ്ട്. നിങ്ങളുടെ പ്രശക്തിയും ബഹുമാനവും വർധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. തൊഴിൽ രംഗത്ത് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇