സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനും നേട്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ചില രംഗങ്ങളില്‍ കര്‍മശേഷി പ്രദര്‍ശിപ്പിക്കാതെ ഉദാസീനത പ്രകടിപ്പിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും. ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ചില പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. മിക്ക ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും. പുതിയ കര്‍മ്മരംഗം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. മതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കും. നിയമജ്ഞര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട് | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദേശത്തുനിന്ന് കൂടുതല്‍ ആദായങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം മാനഹാനി വരുന്നതാണ്. കാര്യങ്ങള്‍ ഒന്നും നേരെ വരാതെ വിഷമിക്കും. കളവ്, വഞ്ചന മുതലായവയ്‌ക്ക് വിധേയനായി വരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാവും. ദൂരയാത്രകള്‍ പ്രയോജനകരമാകും. പല അപകടങ്ങളും ദൈവാധീനം മൂലം ഒഴിവായി കിട്ടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. ഭാര്യയുടെ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യവസായത്തില്‍ ചില്ലറ പ്രയാസങ്ങള്‍ നേരിടേണ്ടിവരും. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായി വന്നേക്കും. വീട്ടില്‍ ചില പുണ്യകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. ആരാധനാലയങ്ങളുടെ നന്മയ്‌ക്കായി പല ത്യാഗങ്ങളും അനുഷ്ടിക്കും. കര്‍മസ്ഥാനത്ത് പുതിയ വ്യക്തികള്‍ വന്നുചേരുകയും, അവരെക്കൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കര്‍ഷകര്‍ക്ക് കൃഷിയില്‍നിന്ന് ആദായം ലഭിക്കും. സ്വന്തംകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ബന്ധുക്കളില്‍നിന്ന് സഹായം ലഭിക്കും. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. കമ്പ്യൂട്ടര്‍ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭക്ഷ്യവിഷബാധ ഏല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ക്ഷേത്ര സംബന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ ശോഭനമാണ്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉന്നതസ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിക്കും. വരവിനെക്കാള്‍ ചെലവ് വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശയാത്ര ചെയ്യാനവസരമുണ്ടാകും. ഔദ്യോഗികരംഗത്തെ നേട്ടങ്ങള്‍ മുഖേന മനസ്സിന് സന്തോഷമുണ്ടാകും. കുടുംബത്തില്‍ നേരിട്ട ദുരിതങ്ങള്‍ അകലും. വീട് ഭാഗം വെച്ച് സ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. പ്രതീക്ഷിക്കാത്ത കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, 3 സുഹൃത്തുക്കൾ ചേർന്ന് 2 ലക്ഷം രൂപയിൽ തുടങ്ങിയ സംരംഭം 1 കോടി രൂപ വിറ്റുവരവിലേക്ക് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അയല്‍ക്കാരുമായും മറ്റ് ബന്ധുക്കളുമായും രമ്യതയില്‍ വര്‍ത്തിക്കും. ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സ്തുതിപാഠകന്മാര്‍ മുഖേന ചില്ലറ ശല്യങ്ങളുണ്ടാകും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ സംതൃപ്തി അനുഭവപ്പെടും. കുടുംബസ്വത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. അനാവശ്യ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതായിരിക്കും നന്ന്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കും. വ്യവഹാരാദികളിലോ മറ്റു മത്സരങ്ങളിലോ വിജയിക്കും. സുഖാരോഗ്യ സ്ഥിതി അനുഭവപ്പെടും. ക്രയവിക്രയങ്ങള്‍ പ്രതീക്ഷിക്കുന്ന വിധത്തില്‍ നടത്തുവാന്‍ സാധിക്കും. ആഡംബര വസ്തുക്കള്‍ സമ്പാദിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഫലം ലഭിക്കും. ആദായമാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇