രാഹുവിന്റെ നക്ഷത്രമാറ്റത്തിലൂടെ ഈ നാളുകാരുടെ കഷ്ടകാലമെല്ലാം മാറും, ഇനി വച്ചടി ഉയർച്ച തന്നെ

നവ​ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനിയായ രാഹു 18 മാസമെടുത്താണ് രാശിമാറ്റവും നക്ഷത്രമാറ്റവുമൊക്കെ നടത്തുന്നത്. 12 രാശികളെയും ഇത് ബാധിക്കും. രാഹു ഉതൃട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിലരുടെ തലവര മാറ്റാൻ ഈ നക്ഷത്ര മാറ്റത്തിലൂടെ സാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

രാഹുവിന്റെ നക്ഷത്ര മാറ്റം ഇടവം രാശിക്കാര്‍ക്ക് ​ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയുമുണ്ട്. നിക്ഷപത്തിൽ നിന്ന് ലാഭം ലഭിക്കും. 2025 വരെ ഇവർക്ക് നേട്ടങ്ങളുടെ പെരുമഴയായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വീട്ടിൽ സന്തോഷം നിറയും. ബിസിനസുകാർക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്.

YOU MAY ALSO LIKE THIS VIDEO, ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത്‌ എങ്ങോട്ട്‌? ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം എന്തുകൊണ്ട്‌ സർക്കാർ ഇടപെടുന്നു? | Watch Video 👇

മിഥുനം രാശിക്കാര്‍ക്ക് രാജയോഗമാണ് വരാനിരിക്കുന്നത്. ജോലിസംബന്ധമായ നിരവധി നേട്ടങ്ങളുണ്ടാകും. പ്രമോഷൻ ലഭിക്കും. മിഥുനം രാശിക്കാരായ ചിലർക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. ബിസിനസ് വിപുലീകരിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും.

രാഹുവിന്റെ നക്ഷത്രമാറ്റത്തിലൂടെ ധനു രാശിക്കാരുടെ കുടുംബത്തിൽ സന്തോഷം നിറയും. പുതിയ സ്ഥലം വാങ്ങാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് കാണിക്കും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്കും സമയം അനുകൂലമാണ്.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 27 ഞായര്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെയുള്ള നക്ഷത്രഫലങ്ങൾ