ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 27 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.10.2024 (1200 തുലാം 11 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അനാവശ്യ ചിന്തകളാല്‍ ആകാംക്ഷകള്‍ വരാവുന്ന ദിവസമാണ്. ശുഭചിന്തകളാല്‍ മനസ്സ് നിറയ്ക്കാന്‍ കഴിഞ്ഞാല്‍ വലിയ വൈഷമ്യം കൂടാതെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ദിവസം അത്ര അനുകൂലമല്ല എന്ന് അറിഞ്ഞു പെരുമാറുക.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രഭാതത്തിലെ മാന്ദ്യം തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകില്ല. വ്യാപാരികള്‍ക്ക് ലാഭ നേട്ടവും ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരഗുണവും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത്‌ എങ്ങോട്ട്‌? ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം എന്തുകൊണ്ട്‌ സർക്കാർ ഇടപെടുന്നു? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യപരാജയം, അഭിമാനക്ഷതം, അമിത അധ്വാനം എന്നിവ കരുതണം. ഊഹകച്ചവടം നഷ്ടമാകാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മപുഷ്ടി, സുഹൃത്ത് സഹായം, കാര്യവിജയം എന്നിവയുണ്ടാകും. തടസ്സപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യേണ്ടി വന്നെക്കാം. ധനപരമായും കുടുംബപരമായും ചില വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങളിലും അനുകൂലമായ അവസ്ഥ പ്രതീക്ഷിക്കാം. സ്വപ്രയത്നം വിജയത്തില്‍ എത്തിക്കുവാന്‍ കഴിയുന്ന ദിവസമാണ്. ആത്മവിശ്വാസം പ്രവൃത്തിയില്‍ നിഴലിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.

YOU MAY ALSO LIKE THIS VIDEO, 3 സുഹൃത്തുക്കൾ ചേർന്ന് 2 ലക്ഷം രൂപയിൽ തുടങ്ങിയ സംരംഭം 1 കോടി രൂപ വിറ്റുവരവിലേക്ക് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ക്ലേശം, കുടുംബ വൈഷമ്യം എന്നിവ വരാവുന്ന ദിനമാണ്. ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 26 ശനി) എങ്ങനെ എന്നറിയാം
Next post രാഹുവിന്റെ നക്ഷത്രമാറ്റത്തിലൂടെ ഈ നാളുകാരുടെ കഷ്ടകാലമെല്ലാം മാറും, ഇനി വച്ചടി ഉയർച്ച തന്നെ