സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 സെപ്തംബർ 23 മുതല്‍ 29 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പാര്‍ട്ണര്‍ഷിപ്പ് വ്യവസായങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഭൂമി, വാടകയിനം എന്നിവയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വ്യവസായപരമായ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യുവാക്കളുടെ വിവാഹക്കാര്യം തീരുമാനമാകും. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങളില്‍ അലസത അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചില പ്രവര്‍ത്തന വൈകല്യങ്ങള്‍ വന്നുപെട്ടാലും പണത്തിന് ബുദ്ധിമുട്ടനുഭവിക്കുകയില്ല. പട്ടാളം, പോലീസ് എന്നീ മേഖലകളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വസ്തു സംബന്ധമായ പഴയ കേസുകളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. ഫിനാന്‍സ് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ക്ക് റിപ്പേയര്‍ ആവശ്യമായി വരും. പലതരം ദുഷ്ടവിചാരങ്ങളും മനസ്സില്‍ കടന്നുകൂടിയെന്ന് വരും. ഉദ്യോഗത്തില്‍ പ്രൊമേഷന്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ‘ഇപ്പം ഇറങ്ങണം ഈ വീട്ടിൽ നിന്ന്‌, പുറത്ത്‌ പോകൂ’ മേനകാ ഗാന്ധിയെ ഇന്ദിരാഗാന്ധി എന്നന്നേക്കുമായി പുറത്താക്കിയതിനു പിന്നിലെ അറിയാക്കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട് മോടിപിടിപ്പിക്കും. ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. സ്വയം ആര്‍ജിച്ച പണം തികച്ചും ഗൗരവം കണക്കിലെടുക്കാതെ ചെലവഴിക്കും. സ്വത്ത് ഭാഗിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. പലപ്പോഴും അകാരണമായി ദേഷ്യപ്പെടാന്‍ പ്രവണതയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. ചില പ്രധാനരേഖകളിലും മറ്റും ഒപ്പു വയ്‌ക്കേണ്ടതായി വരും. അവനവന്റെ പ്രവര്‍ത്തനങ്ങള്‍ അവനവനു തന്നെ ദോഷകരമായി ബാധിക്കും. വസ്ത്രങ്ങളും ആഡംബര വസ്തുക്കളും സമ്മാനങ്ങളായി കിട്ടിയെന്ന് വരും. സ്വന്തമായി വാഹനം വാങ്ങുവാനിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശസ്തി പത്രങ്ങളോ കിട്ടാനിടയുണ്ട്. ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ വന്നുചേരും. പദവിയും അന്തസ്സും ഉയരും. ക്ഷേത്രസംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസ്വാധീനം വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവത്തില്‍ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കും. യാത്രയില്‍ വിചാരിച്ച ഗുണം ലഭിക്കുകയില്ല. ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവിജയമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങള്‍ക്കുള്ള പരിശ്രമം വിജയിക്കും. വിവാഹാലോചനകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. ആരോഗ്യസ്ഥിതി മോശമാകും. കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭൂമി സംബന്ധിച്ച് ചില്ലറ നിയമ പ്രശ്‌നങ്ങള്‍ വന്നുചേരും. ബിസിനസ്സില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിവാക്കേണ്ടിവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയന്വേഷിച്ച് പുതിയ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കും. ഉന്നതസ്ഥാനത്ത് നില്‍ക്കുന്നവരുമായി ബന്ധപ്പെടാനവസരമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല സ്വപ്‌നപദ്ധതികളും നടപ്പാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടും. പൂര്‍വ്വിക സ്വത്ത് എപ്രകാരം തനിക്ക് പ്രയോജനകരമാകും എന്ന് ചിന്തിച്ച് തുടങ്ങും. മുഖംനോക്കാതെയുള്ള അഭിപ്രായ പ്രകടനം ശത്രുവര്‍ധനവിന് കാരണമായേക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗവണ്‍മെന്റ് തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭൂമി, വീട്, വാഹനം എന്നിവ കൈവശം വന്നുചേരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അഭിവൃദ്ധിപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. പണ ചെലവ് അനിയന്ത്രിതമാകും. കര്‍മ്മരംഗത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയോ പുതിയ ജോലികള്‍ ഏറ്റെടുക്കേണ്ടി വരികയോ ചെയ്യും. വിനോദയാത്രകള്‍ക്കോ തീര്‍ത്ഥയാത്രകള്‍ക്കോ വേണ്ടിയുള്ള ശ്രമം വിജയിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 22 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 23 തിങ്കൾ) എങ്ങനെ എന്നറിയാം