സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 സെപ്തംബർ 30 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബത്തിന്റെ പൊതുനിലവാരം ഉയരും. പൂര്‍വികസ്വത്ത് ഭാഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പഴയരേഖകളോ ഷെയറുകളോ കൈവശം വന്നുചേരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. പ്രവര്‍ത്തനരംഗത്ത് ചില സാഹസികത കാട്ടാനിടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യാപാരം തുടങ്ങും. കമ്പ്യൂട്ടര്‍ സയന്‍സ്, മറ്റ് ഉന്നതപഠനങ്ങള്‍ക്കും സൗകര്യം ലഭിക്കും. ആരോഗ്യപരമായ ചില്ലറ പ്രശ്‌നങ്ങളുണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ പദ്ധതികള്‍ ആരംഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും. മാനസികമായി സ്വസ്ഥത കുറയും. മക്കളുമൊത്ത് ദൂരയാത്രകള്‍ നടത്തും. ഭാര്യാഭര്‍ത്താക്കന്മാര്‍ പിരിഞ്ഞിരിക്കേണ്ടിവരും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. സന്താനമില്ലാത്തവര്‍ക്ക് ആഗ്രഹം സാധിക്കും.
YOU MAY ALSO LIKE THIS VIDEO, യാക്കോബിന്റെ മക്കൾ; ഇസ്രായേൽ എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ ശത്രുവായി? ആരുടെ ഭാഗത്താണ് ശരി? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടാകും. സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. പല പരിസ്ഥിതികളെയും ധീരമായി നേരിടാന്‍ സാധിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീട്ടുകാര്യങ്ങള്‍ക്ക് വേണ്ടി പതിവിലുമധികം പണം ചെലവഴിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വ്യാപാരരംഗത്ത് ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും അവ പരിഹരിക്കും. സമൂഹത്തില്‍ മാന്യത ലഭിക്കും. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. അന്തസ്സും ആത്മവിശ്വാസവും വര്‍ധിക്കും, സ്ത്രീജനങ്ങളില്‍നിന്ന് സഹായങ്ങളുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. രാഷ്‌ട്രീയരംഗത്ത് ശോഭിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലി സ്ഥലത്ത് പുതിയ പ്രശ്‌നം ഉദയം ചെയ്‌തേക്കാം. പുതിയ ബിസിനസ്സുകള്‍ തുടങ്ങും. വിദ്യാ ഗുണമുണ്ടാകും. ന്യായത്തിന്റെ പക്ഷം പിടിച്ച് വാദിക്കുന്ന കാര്യം വിജയത്തിലെത്തും. ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തി ആദായമുണ്ടാകും. ഭാര്യയുമായി രമ്യതയില്‍ വര്‍ത്തിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരം അഭിവൃദ്ധിപ്പെടും. ജോലിക്കാരെ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സാമൂഹിക ബിസിനസ്സ് രംഗത്ത് അംഗീകാരം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പ്രശ്‌നങ്ങളെ ശുഭ പ്രതീക്ഷയോടെ സമീപിച്ച് പരിഹരിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. സഹോദരങ്ങളില്‍നിന്ന് സഹായം വന്നുചേരും. വിദ്യാ ഗുണമുണ്ടാകും. സുഖവാസ കേന്ദ്രങ്ങളില്‍ പോയി താമസിക്കും. സ്വയംതൊഴിലിനായി പരിശ്രമിക്കും.
YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. പഴയ കടങ്ങള്‍ വീട്ടാന്‍ വേണ്ടി പുതിയ കടം വാങ്ങേണ്ടി വരും. പെന്‍ഷന്‍ മുഖേന കിട്ടേണ്ട പണം ഒന്നിച്ചു കിട്ടും. വീട് പണിയുകയോ പഴയത് പുതുക്കിപ്പണിയുകയോ ചെയ്യും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ച് ഏതു കാര്യവും വിജയത്തിലെത്തിക്കാന്‍ സാധിക്കും. മംഗള കാര്യങ്ങള്‍ തടസ്സം കൂടാതെ നിറവേറ്റും. തൊഴില്‍രംഗത്ത് തടസ്സമനുഭവപ്പെടും. സര്‍ക്കാര്‍ ഇടപാടുകളില്‍ വിപരീത നിലപാടുകളുണ്ടായേക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലി സ്ഥലത്ത് ചില പ്രയാസങ്ങള്‍ വന്നുചേരും. വാടകക്കാരില്‍നിന്ന് അസുഖകരമായ പെരുമാറ്റമുണ്ടാകും. ജീവിതനിലവാരം ഉയരും. വീട് പുതുക്കിപ്പണിയും. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അനുകൂല സമയമാണ്.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇