സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏറ്റെടുത്ത പ്രവൃത്തികള്‍ നല്ല നിലയില്‍ നിര്‍വഹിക്കും. രോഗികള്‍ക്ക് ശാരീരികാരോഗ്യം തിരിച്ചുകിട്ടും. ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും. വിദേശത്തേക്ക് വിനോദയാത്ര സംഘടിപ്പിച്ച് നടത്തും. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. എഗ്രിമെന്റ് മുഖേന കിട്ടേണ്ട പണം കൈവശം വന്നുചേരും. ബന്ധുബലം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടത്തില്‍ ആശുപത്രിവാസം അനുഭവിക്കേണ്ടിവരും. മന്ദഗതിയിലായിരിക്കുന്ന വ്യാപാരസ്ഥാപനം നല്ല രീതിയില്‍ നടക്കാന്‍ പ്രയത്‌നിക്കും. പാര്‍ട്ണര്‍ഷിപ്പ് പിരിയും. സന്താനത്തിന് അസുഖം വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങളുടെ വിജയത്തില്‍ മനസ്സ് സന്തുഷ്ടമാകും. ഭാര്യവീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. നേത്രരോഗം, ബ്ലഡ്പ്രഷര്‍ എന്നിവ പിടിപെട്ടേക്കാം. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. അനുബന്ധ ഭൂമി വാങ്ങുവാനിടവരും.

ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്നത വ്യക്തികളുടെയും സര്‍ക്കാര്‍ തലത്തിലുള്ളവരുടെയും സഹായമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ദുര്‍വ്യയം വന്നുചേരും. ജീവിതരീതിയില്‍ മാറ്റം വരുത്തും. ശാരീരികമായി ക്ഷീണമനുഭവപ്പെടും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് സാമ്പത്തിക ലബ്ധിയുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളോ മറ്റോ ലഭിക്കാനിടയുണ്ട്. ധനാഗമമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ജോലിയിലോ ബിസിനസിലോ പ്രവേശിക്കും. കര്‍മസ്ഥാനത്ത് തസ്‌കരശല്യമുണ്ടാകും. മനസിന് അസ്വസ്ഥത വരും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും. ഭാര്യക്ക് ചില്ലറ അസുഖങ്ങള്‍ വന്നുപെടും. ചെയ്യാത്ത കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതായിവരും.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാര്യ മുഖേന സാമ്പത്തികലബ്ധിയുണ്ടാകും. പുതിയ വ്യാപാരശ്രമങ്ങളിലേര്‍പ്പെടും. പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൊതുവേ പലവിധ സൗകര്യങ്ങള്‍ അനുഭവിക്കാനിടയുണ്ട്. തൊഴില്‍ സ്ഥിരീകരണം ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാനഭാരം കൂടും. പിതൃസ്വത്ത് ലഭിക്കും. രോഗികള്‍ക്ക് അസുഖം വര്‍ധിക്കും. മനോവിഷമം കൂടും. ഔഷധങ്ങള്‍ ഫലിച്ചെന്നുവരില്ല. ഭൂമിയുടെ വില്‍പനയില്‍ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും. കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ഉദ്യോഗം ലഭിക്കും. യാത്രാക്ലേശം അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമാണ്. വായ്പകളും ആനുകൂല്യങ്ങളും എളുപ്പത്തില്‍ കിട്ടുമാറാകും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്തും. സന്താനങ്ങളുടെ കാര്യം ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും. പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും.

ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിചാരിക്കാത്ത കേന്ദ്രങ്ങളില്‍നിന്ന് ശത്രുതയുണ്ടാകും. ജോലിയില്‍ സദാ വ്യാപൃതനാകുമെങ്കിലും അഭിനന്ദനമോ അംഗീകാരമോ ലഭിക്കുന്നതല്ല. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രതികൂല നിലപാടുണ്ടാകും. പുതിയ വാഹനം അധീനതയില്‍ വരും. സാമ്പത്തികത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ജോലിയില്‍ പ്രവേശിക്കും. വിദേശ വ്യാപാരത്തില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും. പരസ്യം മുഖേന ആദായം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിനോദകാര്യങ്ങള്‍ക്ക് അനാവശ്യമായി പണം ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചേക്കും. പുതിയ ചില വ്യവസായങ്ങള്‍ തുടങ്ങാനിടവരും. ഭാര്യയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. പല ജോലികളിലും വേണ്ടത്ര മുന്നേറ്റമുണ്ടാകും. സാമ്പത്തിക കാര്യങ്ങൡലും കുടുംബകാര്യങ്ങളിലും വേണ്ടത്ര പുരോഗതി കാണില്ല.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 24 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 25 ചൊവ്വ) എങ്ങനെ എന്നറിയാം