
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 25 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.02.2025 (1200 കുംഭം 13 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അപ്രതീക്ഷിത ധന ലാഭം, മാനസിക സന്തോഷം, ശുഭ വാര്‍ത്താശ്രവണം എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബ സമേതം യാത്രകള്‍ പുറപ്പെടും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പല പ്രധാന കാര്യങ്ങള്‍ക്കും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ വിജയം നല്‍കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ ഇടയുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.
ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ മുതലായവയുടെ നേതൃപദവി ഏറ്റെടുക്കാന്‍ അവസരം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന നേട്ടത്തില്‍ അഭിമാനം തോന്നും. സുഖകരങ്ങളായ അനുഭവങ്ങള്‍ക്ക് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മന സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്. സാമ്പത്തികമായി അല്പം ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ തടസം, യാത്രാ ക്ലേശം, മനോ വൈഷമ്യം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന വിജയം, ആത്മ വിശ്വാസം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ആഗ്രഹ സാധ്യത്തിന് കാല താമസമോ തടസമോ വരാന്‍ ഇടയുണ്ട്.
ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ട ജനങ്ങളുമായി സഹവസിക്കുവാന്‍ കഴിയും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മുതലായവര്‍ സഹായകരമായി പെരുമാറും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാന ഭാരം മൂലം ശരീര ക്ലേശവും സമയക്കുറവും ഉണ്ടായെന്നു വരാം. മാറ്റി വയ്ക്കാവുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ മറ്റൊരു ദിവസം നിറവേറ്റുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ സഫലങ്ങള്‍ ആകും. ഭാഗ്യാനുഭവങ്ങള്‍, കുടുംബ സുഖം മുതലായവയ്ക്കും സാധ്യത കാണുന്നു.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇