ശുക്രൻ വക്രഗതിയിലേക്ക്‌, ഈ നാളുകാരുടെ ദുരിതം തുടങ്ങുന്നു; നിങ്ങളുണ്ടോ എന്ന് നോക്കൂ

മാർച്ച് 2ന് രാവിലെ 5.12ന് ശുക്രൻ മീനം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 5 രാശികൾക്കാണ് ശുക്രന്റെ വക്ര​ഗതി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാർക്ക് ശുക്രന്റെ വക്ര​ഗതി ജീവിതത്തിൽ പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കും. പ്രണയജീവിത്തതിലും ദാമ്പത്യജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചെലവുകൾ കൂടുന്നതിനാൽ സമ്പാദ്യം സാധ്യമല്ല. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. ബസിനിസിലും ജോലിയിലും കാര്യമായ നേട്ടങ്ങളുണ്ടാകാൻ സാധ്യതയില്ല. വെള്ളിയാഴ്ചകളിൽ ലക്ഷ്മീ ദേവിക്ക് പായസം സമർപ്പിക്കുന്നത് പ്രശ്നങ്ങൾ ഒഴിയാൻ സഹായകമാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജോലിയിൽ മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ജീവിതത്തിൽ സമ്മര്‍ദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിൽ കരുതലോടെ മുന്നോട്ട് നീങ്ങണം. കാര്യങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ചെലവ് കൂടും. ഇത് സാമ്പത്തിക സ്ഥിതിയെ ബാധിക്കും. വെള്ളിയാഴ്ച പേൾ അഥവാ മുത്ത് ധരിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ല. സാമ്പത്തിക സ്ഥിതി, ആരോ​ഗ്യം, കരിയർ തുടങ്ങിയവയിലൊക്കെ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടായേക്കാം. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളോ പൂക്കളോ ലക്ഷ്മീ ദേവിക്ക് സമർപ്പിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സൗഹൃദങ്ങളിൽ വിള്ളലുണ്ടായേക്കാം. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. കരിയറിലും നേട്ടമുണ്ടാക്കാനാകില്ല. ജോലിഭാരം വർധിക്കും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. വെള്ളിയാഴ്ച ദിവസം ലോക്കറിലോ പേഴ്സിലോ കുബേര യന്ത്രം വയ്ക്കുന്നത് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ വക്ര​ഗതി വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. എല്ലാ കാര്യത്തിലും കരുതലോടെ മാത്രം മുന്നോട്ട് നീങ്ങുക. ജോലിയിൽ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. എന്നാൽ അത് നിങ്ങളുടെ താൽപര്യത്തിന് വിപരീതമായിരിക്കും.

ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 25 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ഇതിൽ നിങ്ങളുടെ ഇഷ്ടനിറം ഏതാണ്‌? ആ ഇഷ്ടനിറം പറയും നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം