
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. തീര്‍ത്ഥയാത്രകള്‍കൊണ്ട് ദുരിതങ്ങള്‍ പരിഹരിക്കപ്പെടും. വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ നടക്കും. പൂര്‍വ്വിസ്വത്ത് ലഭിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങളോ സ്ഥലംമാറ്റമോ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹക്കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍നിന്ന് അകന്നുകഴിയേണ്ടതായിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകുന്ന കാലമാണ്. അമിതവേഗം നിയന്ത്രിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
എഴുത്തുപരീക്ഷകളിലും ഇന്റര്‍വ്യുകളിലും ശോഭിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. യാത്രാക്ലേശം അനുഭവപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളിലും കലാരംഗത്തും ശോഭിക്കും. ബാങ്കുലോണുകള്‍ ലഭികുന്നതിന് കാലതാമസം നേരിടും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. പ്രവര്‍ത്തന മേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും അനുകൂലമായ ഫലവും മറ്റുള്ളവരില്‍നിന്നും ലഭിക്കുന്ന പ്രോത്‌സാഹനവും എല്ലാവിധത്തിലുള്ള ആയാസങ്ങളെയും ലഘൂകരിക്കും. ഔദ്യോഗികമായ സ്ഥലംമാറ്റവും പദവിയും ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിവാഹകാര്യത്തിലുള്ള തീരുമാനം വൈകും. വിദ്യാതടസ്സം അനുഭവപ്പെടും. വിദേശത്തേക്കുള്ള അവസരങ്ങള്‍ ലഭിക്കും. യാത്രയും പരിശ്രമവും ആവശ്യമായിവരുമെങ്കിലും പുതിയ സംരംഭങ്ങള്‍ വിജയകരമായി പരിണമിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മ്മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കാം. പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വിദേശയാത്രക്കുള്ള അവസരം ലഭിക്കുകയോ വിദേശവുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെടുകയോ ചെയ്യും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശയാത്രക്കുള്ള അവസരം കൈവരും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതി നേടുവാന്‍ കഴിയും. ജോലിക്കാര്‍ക്ക് തൊഴില്‍പരമായ ചില ബുദ്ധിമുട്ടുകളെ നേരിടേണ്ടിവരും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൈവാഹിക കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഗവേഷണ കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലിയില്‍ അസാധാരണമായ പുരോഗതി ദൃശ്യമാകും. പരീക്ഷണ ഘട്ടങ്ങളുണ്ടാകുമെങ്കിലും സമര്‍ത്ഥമായി അവരെ തരണം ചെയ്യാന്‍ കഴിയും. ദൂരയാത്രകള്‍ ആവശ്യമായിവരും. ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ദൂരയാത്രകള്‍കൊണ്ട് അനുകൂല ഫലമുണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ കഴിയും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രാഗല്‍ഭ്യവും തെളിയിക്കുവാനുള്ള അവസരങ്ങളും ലഭിക്കും. മേലധികാരിയുടെ ആജ്ഞകള്‍ അനുസരിക്കേണ്ടിവരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ്മകുശലത അംഗീകരിക്കപ്പെടുകയും നായകത്വം ലഭിക്കുകയും ചെയ്യും. പ്രവര്‍ത്തന മേഖല പുഷ്ടിപ്പെടുകയും ചെയ്യും. അപകടസാധ്യതയുള്ളതിനാല്‍ സാഹസപ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. ഭരണാധികാരികളുടെ പ്രീതിക്കും പാത്രമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാസാഹിത്യാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യവശാല്‍ ചില ഗുണാനുഭവങ്ങളുണ്ടാകും. ഏര്‍പ്പടുന്ന കാര്യങ്ങളോട് ആരംഭത്തില്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യം നിലനിര്‍ത്തുവാന്‍ സാധിച്ചില്ലായെന്നുവന്നേക്കും. ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അവസരങ്ങള്‍ സംജാതമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ ആവശ്യമായിവരും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831