
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 18 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 18.03.2025 (1200 മീനം 4 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിൽനേട്ടം പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം. മത്സരങ്ങളിൽ വിജയിക്കും. കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അനിഷ്ട കരമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. വരവും ചിലവും തുല്യമാകും. കുടുംബകാര്യങ്ങളിൽ ക്ലേശങ്ങൾക്കു സാധ്യത.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്‍ഷികമേലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. പൊതു പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മ്മ മേഖലയില്‍ സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. പൊതുവേ സന്തോഷകരവും തൃപ്തികരവുമായ ദിവസമായിരിക്കും,
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാൻ പ്രയാസമാകും. ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ചാൽ വരും ദിവസങ്ങളിൽ നേട്ടം കൊയ്യാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിലെ ആഗ്രഹങ്ങൾ പോലെ കാര്യങ്ങൾ വന്നു ഭവിക്കും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ. സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മറ്റുള്ളവരുടെ ജോലിഭാരം കൂടെ ഏറ്റെടുക്കേണ്ടി വരാം. തൊഴിൽ ക്ലേശം മാനസിക വൈഷമ്യത്തിനും കാരണമായേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവസര ഗുണം, കാര്യലാഭം, ധനനേട്ടം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനം. തടസ്സപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ പ്രയോജനകരമായി വരുന്നത് ആത്മവിശ്വാസം നൽകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇടപെടുന്ന കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. ദാമ്പത്യവും പ്രണയവും സന്തോഷകരമായ അനുഭവങ്ങൾ നൽകും. ആത്മവിശ്വാസം വർധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിന്തകൾ കാര്യവിജയത്തിനു തടസ്സമായി നിൽക്കും. സ്വന്തം കർത്തവ്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തു മുന്നോട്ടു പോയാൽ വിജയം പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യക്തി ബന്ധങ്ങളിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283