
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 19 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 19.03.2025 (1200 മീനം 5 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മദ്ധ്യാഹ്നം വരെ തൊഴില്‍ നേട്ടം, കുടുംബ സുഖം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2 മണി മുതല്‍ കാര്യവൈഷമ്യം, ഭാഗ്യലോപം എന്നിവ വരാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഉത്സാഹവും ഉന്മേഷവും നിറഞ്ഞ തെളിഞ്ഞ ഒരു ദിവസമായിരിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി സമയം ചിലവിടാന്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആത്മവിശ്വാസക്കുറവും അലസതയും മൂലം പ്രഭാതത്തില്‍ പല കാര്യങ്ങള്‍ക്കും വിഘ്നം വരാം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ കാര്യസാധ്യം. ഉത്സാഹം, ഇഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുയോജ്യമല്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും മധ്യാഹ്നശേഷം കാര്യസാധ്യം, അംഗീകാരം, ധനലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍. മധ്യാഹ്ന ശേഷം സുപ്രധാന കാര്യങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ നിറവേറ്റുവാന്‍ പ്രയാസമാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മദ്ധ്യാഹ്നം വരെ കാര്യപരാജയം, പ്രവര്‍ത്തന മാന്ദ്യം എന്നിവ കരുതണം. മധ്യാഹ്നശേഷം മനസ്സില്‍ ഉദ്ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദിവസത്തുടക്കത്തില്‍ കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. മധ്യാഹ്നശേഷം ആനുകൂല്യങ്ങളിലും നേട്ടങ്ങളിലും കുറവ് വരാവുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹസാധ്യവും മനസന്തോഷവും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍പരമായും സാമ്പത്തികമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രഭാതത്തില്‍ അനുഭവപ്പെടുന്ന കാര്യ വൈഷമ്യവും തടസങ്ങളും മധ്യാഹ്നത്തോടെ പരിഹൃതമാകും. മധ്യാഹ്ന ശേഷം കാര്യ വിജയം, അംഗീകാരം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ക്ക് മുന്‍പ് കൂടുതല്‍ അനുഭവ സമ്പത്തുള്ളവരുടെ അഭിപ്രായം ആരായുന്നത് ഗുണകരമാകും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283