
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 20 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 20.03.2025 (1200 മീനം 6 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാകണമെന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കുവാന്‍ സാധ്യത കുറയും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അംഗീകാരവും മനോസുഖവും ലഭിക്കാവുന്ന ദിനമാണ്. അനുകൂല ഊര്‍ജവും മനസ്സിന് ആത്മവിശ്വാസവും വര്‍ധിക്കും. പ്രണയ കാര്യങ്ങളില്‍ സാഫല്യം നേടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിയും. പല കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വ്യക്തി ബന്ധങ്ങളില്‍ ചെറിയ വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കാവുന്ന ദിനമാണ്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രധാന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മാനസിക സംഘര്‍ഷവും ശ്രദ്ധക്കുറവും തൊഴില്‍ കാര്യങ്ങളെ പോലും ബാധിക്കാന്‍ ഇടയുള്ള ദിവസമാണ്. കാര്യങ്ങള്‍ വേണ്ട വിധം ആസൂത്രണം ചെയ്‌താല്‍ പരാജയം ഒഴിവാക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സില്‍ ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും നിറയുന്ന ദിവസമാണ്. എത്ര ഭാരിച്ച ഉത്തരവാദിത്തവും വിജയകരമായി ചെയ്തു തീര്‍ക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏകാന്തതയും ആത്മവിശ്വാസക്കുറവും ഒഴിവാക്കുക. ഗൌരവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസമല്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലിലും വ്യാപാരത്തിലും നേട്ടങ്ങള്‍ വരാവുന്ന ദിനമാണ്. ദാമ്പത്യ സുഖം ഉണ്ടാകും. കമിതാക്കള്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കുന്നതില്‍ സന്തോഷം തോന്നും. ഉല്ലാസ അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ക്ഷമയും സഹിഷ്ണുതയും പുലര്‍ത്തുക. അവസരങ്ങള്‍ ഇങ്ങോട്ടു തേടി വരുന്ന ദിവസമല്ല. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283