ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 21 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.03.2025 (1200 മീനം 7 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടം, മത്സര വിജയം, ഉത്സാഹം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന ക്ലേശം, അനാരോഗ്യം, അമിത വ്യയം എന്നിവയ്ക്ക് സാധ്യതയുള്ള ദിനം. ധാരാളം യാത്രകള്‍ വേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ വരാം. സായാഹ്നം താരതമ്യേന മെച്ചം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, നേതൃ ഗുണം , സന്തോഷം എന്നിവയ്ക്ക് സാധ്യത. ധന പരമായി നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, കലഹ സാധ്യത എന്നിവ വരാം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്നു വരില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, സന്തോഷം,കുടുംബ സുഖം, ബന്ധു സമാഗമം എന്നിവപ്രതീക്ഷിക്കാം. വീട്ടില്‍ മംഗള കര്‍മങ്ങള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കര്‍മ ഗുണം, അംഗീകാരം, നേതൃ പദവി, ഗുണാനുഭവങ്ങള്‍ എന്നിവയ്ക്ക് യോഗമുള്ള ദിനം. യാത്രകള്‍ സഫലങ്ങള്‍ ആകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത വ്യയം, ലാഭക്കുറവ്, അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. തൊഴില്‍ സംബന്ധമായി ദൂര യാത്രക്ക് സാധ്യത.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 20 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 22 ശനി) എങ്ങനെ എന്നറിയാം