ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 22 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.03.2025 (1200 മീനം 8 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
എല്ലാ കാര്യങ്ങളെയും സംശയത്തോടെയും അര്‍ദ്ധമനസോടെയും സമീപിക്കുന്നത് ഗുണം ചെയ്യില്ല. കുടുംബാന്തരീക്ഷം പ്രതികൂലമാകാന്‍ ഇടയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അമിത ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നത് ഗുണകരമാകില്ല. പ്രധാന പ്രവര്‍ത്തനങ്ങള്‍ വളരെ കരുതലോടെ വേണം. ഭാഗ്യ പരീക്ഷണം ഒഴിവാക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അശുഭചിന്തകള്‍ മാറ്റിവച്ച് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യനേട്ടം, ധനലാഭം, വ്യാപാരപുഷ്ടി മുതലായവ വരാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പതിവിലും അധികം അധ്വാനഭാരം പല കാര്യങ്ങളിലും വേണ്ടി വരും. ശാരീരിക ക്ഷീണം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അകാരണ വിഷാദം പ്രവര്‍ത്തന ശേഷിയെ ബാധിക്കാതെ നോക്കണം. ഈശ്വരാരാധനയും പ്രാര്‍ത്ഥനകളും അങ്ങേയറ്റം പ്രയോജനം ചെയ്യും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അപ്രതീക്ഷിത സഹായങ്ങളും അനുകൂല സാഹചര്യങ്ങളും വരാന്‍ സാധ്യതയേറിയ ദിവസമാണ്. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില്‍ ശുഭ ചിന്തകള്‍ നിറയും. ധനപരമായും കുടുംബപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിസ്സാര കാര്യങ്ങള്‍ക്ക് മനസ്സ് കലുഷമാകാന്‍ ഇടയുണ്ട്. പ്രാര്‍ത്ഥനകളിലൂടെ മാനസിക സൗഖ്യം നിലനിര്‍ത്താന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ അംഗീകാരം, ധന നേട്ടം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യത കാണുന്നു. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ കൂടുതലായി പ്രതീക്ഷിക്കാം. കുടുംബ സുഖം, കാര്യ സാധ്യം എന്നിവയും അനുഭവത്തില്‍ വരും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 21 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 23 ഞായര്‍) എങ്ങനെ എന്നറിയാം