ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 23 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.03.2025 (1200 മീനം 9 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. റ്റൊരു ദിനത്തിലേക്ക് മാറ്റി വയ്ക്കാവുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ സാധ്യമെങ്കിൽ പിന്നീട് നിറവേറ്റുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അമിത ചിലവ് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുള്ള ദിവസമാണ്. അധികാരികളില്‍ നിന്നും അനിഷ്ടകരമായ നടപടികള്‍ ഉണ്ടായെന്നു വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഗുണാധിക്യമുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. മാതാവില്‍ നിന്നും ബന്ധു ജനങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കാന്‍ ഇടയുണ്ട്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭ തടസ്സം ഉണ്ടായെന്നു വരാം. സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാന ഭാരവും ആത്മ സംഘര്‍ഷവും വര്‍ദ്ധിച്ചെന്നു വരാം. അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സഹായങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാകും. ബന്ധുഗുണവും സുഹൃത് സഹായവും ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യത്തിനു കാലതാമസം ഉണ്ടായെന്നു വരാം. അനാവശ്യ കാര്യങ്ങളിൽ നിന്നും തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ നിന്നും കഴിവതും വിട്ടു നിൽക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിലിലും വ്യാപാരത്തിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയും. യാത്രാഗുണം, കുടുംബ സൗഖ്യം എന്നിവ ഭവിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവരുമായി ഉള്ള ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. അപവാദ ശ്രവണത്തിനു സാധ്യതയുള്ള ദിനമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവ എളുപ്പത്തില്‍ ലഭിക്കാവുന്ന ദിനമാണ്. കര്‍മ്മ രംഗത്ത് സംതൃപ്തിയും നേട്ടങ്ങളും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഉന്നതാധികാരികളില്‍ നിന്ന്‌ പ്രശംസ ലഭിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 22 ശനി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 24 തിങ്കൾ) എങ്ങനെ എന്നറിയാം