ദ്വൈവാര ഫലങ്ങൾ: 2024 സെപ്തംബർ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനനഷ്ടങ്ങളുണ്ടാകും. മുൻകോപം കൂടുതലാകും. പൊതുവേ സന്തോഷം ഉണ്ടാകും. അലങ്കാരസാധനങ്ങൾ വാങ്ങാനാകും. അപ്രതീക്ഷിതമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. പലവിധ രോഗാരിഷ്ടതകളുണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കരുതിയിരിക്കണം. ഭൂമി കൈമാറ്റങ്ങൾ നടക്കും. കള്ളന്മാരുടെ ഉപദ്രവം, അഗ്നിഭീതി ഇവയുണ്ടാകും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരം ലഭിക്കും. സുഹൃത്തുക്കളുമായി കൂടിച്ചേരാനാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം മെച്ചപ്പെടും. ചെലവുകൾ കൂടുതലാകും. മനസ്സിന്റെ അസ്വസ്ഥതകൾക്ക് കുറവ് കിട്ടും. വീട്ടിൽ സമാധാനം കുറയും. നെഞ്ചിനകത്തുണ്ടാകുന്ന വായുക്ഷോഭം ശ്രദ്ധിക്കണം. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾ പ്രതീക്ഷിക്കണം. കലഹവാസന കൂടുതലാകും. പ്രായോഗിക ബുദ്ധി വേണ്ടവണ്ണം ആകുകയില്ല. ശത്രുഭയം ഉണ്ടാകും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം വരും. മനോവിചാരം കൂടുതലാകും. കലഹങ്ങൾ പോലീസുകേസാകാതെ ശ്രദ്ധിക്കണം. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വീട്ടിലെ അസ്വസ്ഥതകൾക്ക് കുറവ് വരും. വീടിന്റെ കേടുപാടുകൾ തീർക്കാം. സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്കൾക്ക് ബലക്ഷയം വരും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരത്തിന് ക്ഷതം സംഭവിക്കാനിടയുണ്ട്. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. ബുദ്ധിക്ക് ഉണർവ്വ് ലഭിക്കും. വഴിയാത്രയിൽ വൈഷമ്യങ്ങളുണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. തൊഴിൽരംഗം മെച്ചമല്ല.

YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ്‌ മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ഭാഗ്യാനുഭവങ്ങൽക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായി വേർപിരിയുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വാതരോഗത്തിന്റെ ഉപദ്രവം കൂടുതലാകും. സ്ഥാനക്കയറ്റവും ആദരവും ലഭിക്കും. പല കാര്യസാദ്ധ്യങ്ങളുമുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്‌ദോഷം മൂലവും കലഹങ്ങളുണ്ടാകാനിടയുണ്ട്. അനാവശ്യ ചെലവുകൾ കൂടുതലാകും. പലതരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. മനോവ്യാധികൾ മൂലം ദേഹാസ്വാസ്ഥ്യങ്ങളുണ്ടാകും. നേത്രരോഗത്തിന് ശസ്ത്രക്രിയ വേണമെങ്കിൽ നടത്താം. അന്യന്മാരുടെ വഞ്ചനയിൽപ്പെടാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ പരിഹരിക്കപ്പെടും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. വഴിയാത്രകൾ വേണ്ടിവരും. ശരീരക്ഷീണം കൂടുതലാകും. പൊതുവേ സുഖാനുഭവങ്ങളുണ്ടാകും. അധികാര സ്ഥാനങ്ങളിലുള്ളവർക്ക് ആജ്ഞാശക്തിയും അധികാരവും ഉപയോഗിച്ച് കാര്യങ്ങൾ നടത്തേണ്ടതായി വരും. രോഗാരിഷ്ടതകളിൽ ത്വക്‌രോഗം പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങൾക്കിടയുണ്ട്. റെക്കോഡുകൾ, പ്രോജക്ടുകൾ തുടങ്ങിയവകളിൽ തെറ്റ് പറ്റാനിടയുണ്ട്. സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. മനോദുഃഖവും അലച്ചിലും കൂടുതലാകും. എല്ലാ കാര്യങ്ങൾക്കും താമസം നേരിടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദീർഘകാലമായുള്ള രോഗരിഷ്ടതകൾക്ക് ശമനം കണ്ടുതുടങ്ങും. ചെറിയ കാര്യതടസ്സങ്ങൾ മാറിക്കിട്ടും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. സുഖസൗകര്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ ലഭിക്കും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. നല്ല പ്രവൃത്തികൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. മനഃസന്തോഷം ലഭിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ഭാര്യയുടെ/ഭർത്താവിന്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധിക്കണം. ഉപാസനകൾക്കും നിത്യകർമ്മാനുഷ്ഠാനങ്ങൾക്കും തടസ്സമുണ്ടാകും. വീട്ടിലെ കലഹങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കരുത്.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. സൽക്കർമ്മങ്ങൾക്ക് ഫലം കാണും. കരാർ ജോലിക്കാർക്ക് ഗവൺമെന്റുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ലഭിക്കും. കാര്യതടസ്സങ്ങളുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. യാത്രകൾക്ക് തടസ്സം വരും. ബന്ധനാവസ്ഥയുണ്ടാകാനിടയുണ്ട്. നൂതന വസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. കാലിലെ സന്ധിവേദന, മുട്ടുവേദന ഇവ കൂടുതലാകും. മക്കൾ മൂലം സമാധാനം കുറയും. നാൽക്കാലി വളർത്തലിലും കച്ചവടത്തിലും ലാഭം ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യതടസ്സങ്ങൾ മാറും. മനസ്സിനും വീട്ടിലും സ്വസ്ഥത കുറയും. എല്ലാവരോടും കലഹവാസനയായിരിക്കും. മനോദുഃഖം കൂടുതലാകും. ബന്ധുജനസഹായം ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. മക്കളെക്കൊണ്ട് സൗഖ്യം ഉണ്ടാകും. ബുദ്ധിസാമർത്ഥ്യം കൊണ്ട് പല കാര്യങ്ങളും വിജയത്തിലെത്തിക്കും. സംസാരത്തിൽ മിതത്വം പാലിക്കണം. അപകടങ്ങൾക്കിടയുണ്ട്. വ്രണങ്ങൾ, വാതരോഗങ്ങൾ ഇവ ശ്രദ്ധിക്കണം. ദൂരദേശത്ത് ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പുനർവിവാഹാലോചനകൾ വിജയിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വീട്ടിൽ സമാധാനം കുറയും. സഹോദരങ്ങൾക്കും സഹായികൾക്കും അഭിവൃദ്ധിയുണ്ടാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. മക്കൾക്ക് സുഖാനുഭവങ്ങളുണ്ടാകും. ധനപുഷ്ടിയുണ്ടാകും. ചെലവുകൾ കൂടുതലാകും. എല്ലാം ഉണ്ടെങ്കിലും ഒന്നും വേണ്ടവണ്ണം ആസ്വദിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. മനസ്സിൽ ഉറച്ച തീരുമാനങ്ങളെടുക്കും. അപമാനം ഏൽക്കേണ്ടതായി വരും. തൊഴിൽരംഗം സമ്മിശ്രമായിരിക്കും. തൊഴിൽവിടാനുള്ള സാദ്ധ്യതകളുണ്ട്.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപുഷ്ടിയുണ്ടാകും. കൊടുത്ത പണം തിരികെ കിട്ടാൻ കാലതാമസം വരും. ചില ധനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. സഹോദരങ്ങൾക്ക് ചില പ്രയാസങ്ങൾ ഉണ്ടാകും. ശരീരത്തിന് ബലക്കുറവ് തോന്നും. ധർമ്മകാര്യ പ്രവർത്തനങ്ങളിൽ കൂടുതലിടപഴകാനാകും. പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. സന്താനോൽപ്പാദനചികിത്സകൾ ഫലപ്രദമാകും. പുതിയ വീടുണ്ടാകാൻ യോഗമുണ്ട്. കലഹങ്ങൾക്ക് കുറവുണ്ടാകുകയില്ല. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഒരു ലക്ഷ്യവുമില്ലാതെ വളരെയധികം നടക്കും. മനസ്സിലെ ക്ഷോഭം പുറത്തുകാണിക്കാതെ ഉള്ളിലടക്കും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. പുതിയ വീടുവയ്ക്കാനുള്ള സമയമാണ്. മനോവ്യാധി കൂടുതലാകും. ശത്രുഭയം ഉണ്ടാകും. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്ക കൂടുതലാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഭാഗ്യാനുഭവങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ദൂരയാത്രകൾ വേണ്ടിവരും. ചില ബന്ധുജനങ്ങളുമായി ശത്രുതയ്ക്കിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. ശരീരത്തിന് ഊർജ്ജക്കുറവ് തോന്നിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രേമവിവാഹങ്ങൾ സുഗമമായി നടക്കും. കാര്യതടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. മംഗളകർമ്മങ്ങളിൽ ധനനഷ്ടവും കലഹങ്ങളും ഉണ്ടാകും. സ്ത്രീകൾ/ പുരുഷന്മാർ മൂലം ഉപദ്രവങ്ങൾ ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾക്കിടയാകും. ജന്തുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. വിവാഹമോചനകേസുകളിൽ ചതിവ് പറ്റാനിടയുണ്ട്. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 06 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 07 ശനി) എങ്ങനെ എന്നറിയാം