ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 06 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.09.2024 (1200 ചിങ്ങം 21 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല ആഗ്രഹങ്ങളും സാധിക്കാൻ കഴിയും. ഭൂമി, നിർമാണ പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അദ്ധ്വാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. മന സംതൃപ്തിയും ഊർജവും കുറയാൻ ഇടയുള്ള ദിനമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസം അനുകൂലമല്ല എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കുക. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ്‌ മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചില അപ്രതീക്ഷിത അനുകൂല അവസരങ്ങളും അനുഭവങ്ങളും വരാവുന്ന ദിവസമാണ്. ഏർപ്പെടുന്ന കാര്യങ്ങളിൽ പലതിലും അനായാസേന വിജയം ഉണ്ടാകുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ സംബന്ധമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആത്മ വിശ്വാസത്തോടെയും ശുഭചിന്തയുടെയും കാര്യങ്ങളെ സമീപിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സർക്കാർ- കോടതി- നിയമ സംബന്ധമായ കാര്യങ്ങൾ ഒക്കെ അനുകൂലമായി ഭവിക്കും. ഭാഗ്യവും ദൈവാധീനവും വർധിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വാഗ്ദാനം ചെയ്യപ്പെട്ട ധനവും സഹായങ്ങളും ലഭിക്കാൻ കാല താമസം നേരിടാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആത്മ വിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും അനുകൂലമാകും. ഇഷ്ടാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അലച്ചിൽ, അദ്ധ്വാനം, യാത്രാ ദുരിതം മുതലായവ വരാവുന്ന ദിനമാണെന്നു ബോധ്യം വേണം. തെറ്റിദ്ധാരണ മൂലം മറ്റുള്ളവർ പ്രതികൂലമായി പെരുമാറാൻ ഇടയുണ്ടെന്നു ധരിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കുവാൻ പ്രയാസമാണ്. ആരോഗ്യ ക്ലേശങ്ങൾ വരാവുന്ന ദിനമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തടസ്സാനുഭവങ്ങൾ അകന്നു ആഗ്രഹ സാധ്യം ഉണ്ടാകും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും ധനനേട്ടം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 05 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദ്വൈവാര ഫലങ്ങൾ: 2024 സെപ്തംബർ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം