ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ഡിസംബർ 16 മുതൽ 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനാഗമങ്ങൾ ഉണ്ടാകും. അധികച്ചെലവുകൾക്ക് കുറവ് വരുകയില്ല. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വാഹനങ്ങൾ വാങ്ങാം. അവിചാരിതമായ ചില ആപത്തുകൾക്കിടയുണ്ട്. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ത്വക്‌രോഗം, വായുക്ഷോഭം ഇവ ശ്രദ്ധിക്കണം. വീട്ടിൽ സ്വസ്ഥത കുറയും. കാര്യസാദ്ധ്യങ്ങളുണ്ടാകും. കലഹങ്ങൾക്കിടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. നല്ല വാക്കുകൾ പറഞ്ഞ് അസാദ്ധ്യമെന്ന് കരുതിയിരുന്ന ചില കാര്യങ്ങൾ സാധിക്കാനാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. നിർബന്ധബുദ്ധി ഉപേക്ഷിക്കണം. കർണ്ണരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. നേതൃഗുണം ഉണ്ടാകും. ദുർജ്ജനങ്ങൾക്കായി ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരും. ശ്രേഷ്ഠമായ പല കാര്യങ്ങളും ചെയ്യാൻ കഴിയുന്നതുകൊണ്ട് പ്രസിദ്ധിയുണ്ടാകും. വായ്പകൾ, ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇവ കിട്ടുവാൻ ഇടയുണ്ട്. ശരീരത്തിന് ഓജസും തേജസ്സും ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. മനഃസ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. പിതൃജനങ്ങളുമായി കലഹിക്കേണ്ടതായി വരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനനഷ്ടങ്ങളുണ്ടാകും. ഒരു ലക്ഷ്യവുമില്ലാതെ കുറെ നടക്കുന്ന സ്വഭാവം ഉണ്ടാകും. മുഖത്ത് പലപ്പോഴും ദൈന്യഭാവമായിരിക്കും. ചോരഭയം, അഗ്നിബാധ, കാര്യതടസ്സങ്ങൾ ഇവയുണ്ടാകും. ഇടയ്ക്ക് ചില കാര്യസാദ്ധ്യങ്ങളും ഉണ്ടാകുമെങ്കിലും അത് പൂർണ്ണതയിലെത്തുകയില്ല. സ്ഥാനക്കയറ്റം ലഭിക്കും. ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. വഴിയാത്രയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. സുഖാനുഭവങ്ങൾക്കിടയുണ്ട്. ധർമ്മകാര്യപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പിത്താധിക്യം മൂലമുള്ള അസുഖങ്ങൾക്ക് സാദ്ധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായ താൽപ്പര്യങ്ങളെടുക്കരുത്. പാപചിന്തകൾ ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. നേതൃഗുണം ഉണ്ടാകും. ത്വക്‌രോഗം, അർശ്ശോരോഗം ഇവ ശ്രദ്ധിക്കണം. പലവിധ ദുഃഖാനുഭവങ്ങൾക്കും ഇടയുണ്ട്. വികടബുദ്ധി പലപ്പോഴും അബദ്ധങ്ങളുണ്ടാക്കും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. ഈശ്വരപൂജാതാൽപ്പര്യം കൂടുതലാകും. മുറിവ്, ചതവ്, ഒടിവ് ഇവയുണ്ടാകാനിടയുണ്ട്. കോപാധിക്യം നിയന്ത്രിക്കണം. സാഹസപ്രവൃത്തികളിലേർപ്പെടേണ്ടതായി വരും. ഏത് പ്രതിസന്ധിയിലും മനഃസ്ഥൈര്യത്തോടെ നിൽക്കാനാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ വീടിനുള്ള യോഗമുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. ശത്രുപീഡ നല്ലവണ്ണമുണ്ടാകും. മൂത്രാശയബന്ധിയായും ഗർഭാശയ ബന്ധിയായും ഉള്ള രോഗങ്ങൾ ശ്രദ്ധിക്കണം. ശസ്ത്രക്രിയ വേണമെങ്കിൽ ചെയ്യണം. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. സ്ഥാനഭ്രംശത്തിനും സാദ്ധ്യതയുണ്ട്. അലച്ചിൽ കൂടുതലാകും. കാര്യങ്ങൾ മന്ദഗതിയിലാകും. നാൽക്കാലികൾക്കും അരിഷ്ടതകൾ ഉണ്ടാകും. ഭൂമികൈമാറ്റങ്ങൾ നടക്കാം. സഹായികളുമായി കലഹിക്കേണ്ടതായി വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദീർഘകാലമായുള്ള രോഗാരിഷ്ടതകൾക്ക് ശമനം കണ്ടുതുടങ്ങും. കാര്യതടസ്സങ്ങൾ സാവധാനം മാറിക്കിട്ടും. ധനലാഭങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. സന്താനങ്ങൾക്കഭിവൃദ്ധിയുണ്ടാകും. എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ ചെയ്യാനാകും. ശത്രുഭയം കൂടുതലാകും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ചെറിയ കച്ചവടങ്ങൾ നടക്കും. മംഗളകർമ്മങ്ങൾ തടസ്സപ്പെടാനിടയുണ്ട്. ത്വക്‌രോഗം പ്രത്യേകം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, 100 പേരുമായി പറന്നുയർന്ന വിമാനത്തിന്റെ മേൽക്കൂര തകർന്നു, പിന്നീട് സംഭവിച്ചത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. പുതിയ വീടിനായി ശ്രമം തുടങ്ങും. കർമ്മമണ്ഡലം പുഷ്ടിപ്പെടും. സഹോദരങ്ങളുമായുള്ള അകൽച്ച തുടരും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. സ്ഥാനക്കയറ്റം ലഭിക്കും. ഉപകരണങ്ങൾക്ക് കേടുപറ്റാനിടയുണ്ട്. നല്ല വാക്കുകൾ കൊണ്ട് അസാദ്ധ്യമെന്ന് കരുതിയ കാര്യങ്ങൾ നേടാനാകും. ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധുജനസഹകരണം ഉണ്ടാകും. മക്കളെക്കൊണ്ട് മനഃക്ലേശം ഉണ്ടാകും. വിഷജന്തുക്കളുടെ ഉപദ്രവം ഏൽക്കാനിടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉൽകൃഷ്ടമായ നല്ല പ്രവൃത്തികൾ ചെയ്യാനവസരം ലഭിക്കും, സുഖാനുഭവങ്ങൾ ഉണ്ടാകും. കീർത്തിമാനാകും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. ദാനധർമ്മങ്ങൾ ചെയ്യാനവസരം ലഭിക്കും. കോപാധിക്യം നിയന്ത്രിക്കണം. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ചില സമയം സ്വാർത്ഥത കൂടുതലാകും. യാത്രകൾ വേണ്ടി വരും. ആചാരാനുഷ്ഠാനങ്ങൾക്ക് തടസ്സം വരും. ഏകാഗ്രതയ്ക്ക് ഭംഗം വരും. നെഞ്ചിനകത്തുണ്ടാകുന്ന അസ്വസ്ഥതകൾ ശ്രദ്ധിക്കണം. ചില കാപട്യങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചെലവുകൾ കൂടുതലാകുമെങ്കിലും ധനാഗമങ്ങൾ ഉണ്ടാകും. രോമങ്ങൾ പ്രത്യേകിച്ച് തലമുടി കൊഴിഞ്ഞുപോകുന്നത് കൂടുതലാകും. നല്ല വാക്കുകൾ പറയുമെങ്കിലും ചില സമയം വാക്‌ദോഷം ഉണ്ടാകും. അലസത കൂടുതലാകും. കോപം, കഠിനമനസ്സ്, ദൃഷ്ടികൾക്ക് രൂക്ഷത ഇവയുണ്ടാകും. ആചാരാനുഷ്ഠാനങ്ങളും ധർമ്മാചാരങ്ങളും കുറയും. പലപ്രകാരത്തിലുള്ള രോഗാരിഷ്ടതകൾ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. മാന്ത്രികകർമ്മങ്ങളിൽ താൽപ്പര്യം കൂടുതലാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭ്യമാകും. സാഹസപ്രവൃത്തികളിലേർപ്പെടരുത്. തൊഴിൽരംഗം സമ്മിശ്രഫലമായിരിക്കും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധർമ്മാചാരങ്ങൾക്ക് കുറവ് വരും. ഉപാസനകൾക്ക് ഭംഗം വരും. കഫത്തിന്റെ ഉപദ്രവം കൂടുതലാകും. സജ്ജനങ്ങളെ കുറ്റം പറയരുത്. ഓരോ കാര്യങ്ങളിലും പ്രവൃത്തിഭംഗം വരാതെ ശ്രദ്ധിക്കണം. മോണരോഗം ശ്രദ്ധിക്കണം. ഉചിതമല്ലാത്ത പ്രവൃത്തികൾ ചെയ്യരുത്. മറ്റുള്ളവരുടെ കളവിനും വഞ്ചനയ്ക്കും കൂട്ടുനിൽക്കരുത്. സുഖാനുഭവങ്ങൾ ഉണ്ടാകും. സന്താനലബ്ധിക്കായുള്ള ചികിത്സകൾ ഫലവത്താകും. നേതൃഗുണം ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹകരണം ലഭിക്കും. ധനാഗമം ഉണ്ടാകും. സൽകീർത്തിയുണ്ടാകും. അച്ഛനുമായി കലഹിക്കേണ്ടതായി വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനാഗമങ്ങൾ ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കാൻ സാധിക്കും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. പ്രസിദ്ധിയുണ്ടാകും. വീഴാതെ ശ്രദ്ധിക്കണം. മുറിവ്, വ്രണങ്ങൾ ഇവയുണ്ടാകാനിടയുണ്ട്. വിശപ്പ് കൂടുതലാകും. സുഖാനുഭവങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. നല്ല വസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കും. കൂടുതലറിവ് നേടാൻ ശ്രമിക്കും. വാഹനങ്ങൾ വാങ്ങാം. ശരീരം വണ്ണം വയ്ക്കാനിടയുണ്ട്. മടി കൂടുതലാകും. കച്ചവടങ്ങളിൽ ലാഭം കിട്ടും. ചഞ്ചലമനസ്സായിരിക്കും. മക്കളെക്കൊണ്ട് വൈഷമ്യങ്ങളുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യയാധിക്യം മൂലം മനഃസ്വസ്ഥത കുറയും. ശത്രുപീഡ കൂടുതലാകും. കുലോചിതമല്ലാത്ത പ്രവൃത്തികൾ ചെയ്യരുത്. വീട്ടിൽ അതിഥികൾ കൂടുതലായെത്തും. ചെയ്യുന്ന പ്രവൃത്തികൾക്ക് നല്ല ഫലം ലഭിക്കും. കാര്യതടസ്സങ്ങൾ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കും. ഉദരവ്യാധി-ദഹനക്കുറവ് പ്രത്യേകം ശ്രദ്ധിക്കണം. അനുചിതമായ പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. അധർമ്മങ്ങൾ ചെയ്യാതിരിക്കണം. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സാഹസപ്രവൃത്തികളിലേർപ്പെടരുത്. ചഞ്ചലബുദ്ധിയായിരിക്കും. കോപം നിയന്ത്രിക്കണം. ചെയ്യുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടും.
YOU MAY ALSO LIKE THIS VIDEO