ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 19 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 19.12.2024 (1200 ധനു 4 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസമ്മര്‍ദം, അധിക ചിലവ്, ദാമ്പത്യ പ്രയാസങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് ഇടയുള്ള ദിവസം. കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ ക്ലേശം, അമിത അധ്വാനം, അകാരണ തടസം മുതലായവയ്ക്ക് സാധ്യതയുള്ള ദിവസം. ചിലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, 100 പേരുമായി പറന്നുയർന്ന വിമാനത്തിന്റെ മേൽക്കൂര തകർന്നു, പിന്നീട് സംഭവിച്ചത് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യാനുഭവങ്ങള്‍, നേതൃ പദവി, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് സമാഗമത്തിന് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വരവിനെക്കാള്‍ അധികം ചിലവ് വരും. യാത്രാദുരിതം, കാര്യസാധ്യത്തിന് കാല താമസം എന്നിവയ്ക്കും സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉല്ലാസ അനുഭവങ്ങള്‍, മന സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. ബന്ധു സമാഗമം മൂലം കാര്യ സാധ്യം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ സന്തുഷ്ടകരമായ അന്തരീക്ഷം നിലനില്‍ക്കും. ആഗ്രഹ സാഫല്യം, മനോ സുഖം, സുഹൃത്ത് സമാഗമം മുതലായവയും പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രാ ക്ലേശം, അധ്വാന ഭാരം, അനാരോഗ്യം എന്നിവ കരുതണം. അമിതമായി പണം ചിലവാക്കേണ്ടി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാഫല്യത്തിന് അമിത പരിശ്രമം വേണ്ടി വരും. അപ്രതീക്ഷിത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അംഗീകാര ലബ്ധിയില്‍ അഭിമാനം തോന്നും. ഒഴിവ് സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സല്‍ക്കര്‍മങ്ങള്‍ക്കായി സമയം ചിലവഴിക്കും. നന്മ തിന്മകളെ മുന്‍ക്കൂട്ടി അറിയാന്‍ കഴിയുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO