ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 20 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.12.2024 (1200 ധനു 5 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ദൈനംദിന കാര്യങ്ങളില്‍ അലസത വരാന്‍ ഇടയുണ്ട്. മുന്‍പ് നിശ്ചയിച്ച പല കാര്യങ്ങള്‍ക്കും തടസ്സം ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം മുതലായവ കരുതണം. പ്രധാന ഉത്തര വാദിത്വങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപരമായും തൊഴില്‍ പരമായും ദിവസം നല്ലതുതന്നെ.

YOU MAY ALSO LIKE THIS VIDEO, വിശ്വസിക്കാമോ? ഇവിടെ ഫോണും ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത നാട്‌, ശാന്തിയും സമാധാനവുമുണ്ട്‌; ഇന്ത്യയിലാണ്‌, നമ്മുടെ തൊട്ടടുത്ത്‌ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്ത് അനിഷ്ടാനുഭവങ്ങള്‍ വരാം. അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും പ്രവര്‍ത്തനങ്ങളിലും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മാര്‍ഗ തടസ്സം, അമിത അധ്വാനം, അസന്തുഷ്ടി എന്നിവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉല്ലാസ കരമായി സമയം ചിലവഴിക്കും. മന സമ്മര്‍ദവും അദ്ധ്വാനഭാരവും കുറയും.മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന നേട്ടം, ഇഷ്ട വാര്‍ത്താ ശ്രവണം, ആത്മവിശ്വാസം മുതലായവ പ്രതീക്ഷിക്കാം. വിജയാനുഭവങ്ങള്‍ വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക കാര്യങ്ങളില്‍ നിശ്ചലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആശയ വിനിമയത്തില്‍ അപാകത ഉണ്ടാകാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയത്തിന് പതിവിലും കവിഞ്ഞ അധ്വാനം വേണ്ടി വരും. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ നേട്ടം, മാനസിക സുഖം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 19 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 21 ശനി) എങ്ങനെ എന്നറിയാം